മോഹനാഭിനയത്തിന്റെ നാലു പതിറ്റാണ്ട്; 'ഹാപ്പി ബർത്ത് ഡേ മോഹൻലാൽ'

lall
SHARE

നടൻ മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ. നാലുപതിറ്റാണ്ട് പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മേൽവിലാസത്തിൽ മോഹൻലാൽ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. ലാലിന്റെ അഭിനയമുഹൂർത്തങ്ങളൊക്കെയും മലയാളിയുടെ ജീവിതം തന്നെയായിരുന്നു. ആനയും കടലും എത്രകണ്ടാലും മതിവരാത്തവരാണ് മലയാളികൾ. അക്കൂട്ടത്തിൽ ഒരു പേരുകൂടിയെ മലയാളി കുറിച്ചിട്ടുള്ളു. അതാണ്‌ മോഹൻലാൽ. ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹൻലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു  

വില്ലനിൽനിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹൻലാലിന്റെ വളർച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കൽപങ്ങളെക്കൂടിയാണ്.ആറാം തമ്പുരാനിലെ കളരിയിലേക്കുള്ള വരവ്.  നിരവധി ദേശീയ പുരസ്കാരങ്ങൾക്ക് പുറമെ പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങിയപ്പോഴും ആരാധകർക്ക് അവരുടെ ലാലേട്ടനാണ് മോഹൻലാൽ. മലയാള സിനിമയുടെ കലാമൂല്യത്തിനപ്പുറം വിപണിമൂല്യം

കടൽകടത്തി രാജ്യാന്തരതലത്തിലേക്ക് എത്തിച്ച മോഹൻലാൽ ചിത്രങ്ങളും നിരവധി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടന്മാരുടെ പേരിനൊപ്പം മലയാളസിനിമയുടെ പുതുചരിത്രവുംകൂടി രേഖപ്പെടുത്തുമ്പോൾ മോഹൻലാലിലെ നടൻ വിശ്രമിച്ചത് ഈ കോവിഡ് കാലത്ത് മാത്രമാകാം.  ഹാപ്പി ബർത്ത് ഡേ മോഹൻലാൽ.

MORE IN KERALA
SHOW MORE
Loading...
Loading...