ആപിനുള്ള ഗൂഗിൾ അനുമതി വൈകുന്നു; മദ്യക്കടകൾ തുറക്കുന്നത് വൈകിയേക്കും

bevco
SHARE

മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യൂവിനു – ഗൂഗിള്‍ അനുമതി വൈകുന്നു. പ്ലേ സ്റ്റോറില്‍ അപ്്ലോഡ് ചെയ്യുന്നതിനാണ് സുരക്ഷാ അനുമതി തേടി ബവ്കോ ഗൂഗിളിനെ സമീപിച്ചത്. ഗൂഗിള്‍ അനുമതി വൈകിയതോടെ മദ്യക്കടകള്‍ തുറക്കുന്നതും വൈകിയേക്കും. 

തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ് ക്യൂ ആപിന്‍റെ സുരക്ഷാ അനുമതിയ്ക്കായി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബവ്കോയുടെ പ്രതീക്ഷ.എന്നാല്‍ അനുമതി വൈകി. അനുമതി കിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോയി ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കാനായിരുന്നു തീരുാനം . പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കാനായിരുന്നു ബവ്കോയുടെ പദ്ധതി. ബവ്കോ ,കണ്‍സ്യൂമര്‍ ഫെഡ് ഔട്്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ അനുമതി വൈകിയാല്‍ ഇനി റംസാനുശേഷമേ മദ്യക്കടകള്‍ തുറക്കുകയുള്ളു.

സംസ്ഥാനത്തെ 551 ബാറുകളും 260 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു. ബാര്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ ഒരു ടോക്കണിനു 50 പൈസ വീതം ആപ് നിര്‍മിക്കുന്ന ഫെയര്‍കോഡ് കമ്പനിക്ക് നല്‍കണം. ബെവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 30l വിൽപന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.

MORE IN KERALA
SHOW MORE
Loading...
Loading...