'ബെവ് ക്യൂ' തേടി പരക്കം പാഞ്ഞ് മലയാളികൾ; ഗൂഗിളിലും പ്ലേ സ്റ്റോറിലും ട്രെന്‍ഡിങ്ങ്

alcohol-bevq
SHARE

മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യൂവിനു – ഗൂഗിൾ പ്ലേ സ്റ്റോർ അനുമതി എന്നു ലഭിച്ചേക്കുമെന്നതില്‍ അനിശ്ചിതത്വം തുടരന്നതിനിടെയും ആപ് തേടി എത്തുന്നത് ലക്ഷക്കണക്കിനാളുകൾ. ഗൂഗിൾ സെർച്ചിലും പ്ലേ സ്റ്റോറിലും തിരച്ചലുകാരുടെ ബഹളമാണ്.

ഗൂഗിൾ സേർച്ചിങ് ഡേറ്റ പ്രകാരം മെയ് 19 നാണ് ബെവ്കോ തിരച്ചിൽ വ്യാപകമായത്. പുതിയ ആപ്പിന്റെ വിവരങ്ങളും ആപ്പിന്റെ ലിങ്കും തേടിയാണ് മിക്കവരും ഗൂഗിളിനെ സമീപിക്കുന്നത്. ഇത് ആദ്യമായിരിക്കും ഒരു ആപ്ലിക്കേഷൻ വരുന്നതും പ്രതീക്ഷിച്ച് ഇത്രയും മലയാളികൾ കാത്തിരിക്കുന്നത്. മെയ് 19 നു വൈകീട്ട് 6.30 യോടെ ആപ് തിരിച്ചിൽ ഏറ്റവും മുന്നിലെത്തി.

പിന്നീട് മെയ് 20 നു രാപകൽ സേർച്ചിങ് നടന്നു. എന്നാൽ മെയ് 21 നു സേർച്ചിങ് അൽപം താഴോട്ട് പോയെങ്കിലും ആപ് പ്ലേ സ്റ്റോറിൽ വ്യാഴാഴ്ച ലൈവാകുമെന്ന് അറിഞ്ഞതോടെ ഓരോ നിമിഷവും തിരയുന്നവരുടെ എണ്ണം കുത്തനെ കൂടുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ് ക്യൂ ആപിന്‍റെ സുരക്ഷാ അനുമതിയ്ക്കായി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബവ്കോയുടെ പ്രതീക്ഷ. എന്നാല്‍ അനുമതി വൈകി. ഇന്നു അനുമതി കിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോകും. അതിനു ശേഷം ആപ് ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കും. പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭിക്കും.

ബവ്കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്‌ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണ പ്രവര്‍ത്തനത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് നീണ്ടേക്കും. സംസ്ഥാനത്തെ 545 ബാറുകളും 220 ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...