കൃഷി ചെയ്യാൻ മട്ടുപ്പാവ് ധാരാളം; മാതൃകയായി ദമ്പതികൾ; ലോക്ഡൗണിലെ നല്ലകാഴ്ച

terrace
SHARE

ലോക ഡൗൺ കാലം ക്രിയാത്മകമായി ഉപയോഗിച്ച ചിലരുണ്ട് നമുക്കിടയിൽ. അക്കൂട്ടത്തിലാണ് ഗുരുവായൂർ സ്വദേശികളായ അധ്യാപക ദമ്പതികൾ വിനോദും രോഷ്നിയും. ചിലവ് കുറച്ചുള്ള മട്ടുപ്പാവ് കൃഷിയാണ് ഈ ദിവസങ്ങളിൽ ഇവർ പരീക്ഷിച്ചു വിജയിച്ചത്. 

നേരത്തെ തന്നെ കൃഷിയിൽ തല്പരരാണ് ഈ അധ്യാപക ദമ്പതികൾ. പരിമിതികളെ എങ്ങനെ സാധ്യതകളാക്കി മാറ്റാം എന്ന് ഇവരുടെ കൃഷിത്തോട്ടം സന്ദർശിച്ചാൽ മനസിലാവും. ഗുരുവായൂർ താമറയൂരിലെ വീട്ടിൽ ഏഴ് വർഷം മുൻപാണ് കൃഷി തുടങ്ങിയത്. പിന്നീട് മനസ്സിൽ തെളിഞ്ഞ പല പല ആശയങ്ങൾ.  അത് കൃഷിയിടത്തിൽ പ്രാവർത്തികമാക്കി.  ഈ ലോക്ഡൗൺ കാലത്തെയും ഇവർ സാധ്യതയാക്കി മാറ്റി.  ഉപയോഗിച്ച് ഉപേക്ഷിച്ച ടയറുകളും ബോട്ടിലുകളും അങ്ങനെ മനോഹരമായ ചെടിച്ചട്ടികൾ ആയി രൂപം മാറി.  

വെണ്ട ചീര തക്കാളി  പച്ചമുളക് വഴുതന പടവലം കൈപ്പ തുടങ്ങിയ പച്ചക്കറികൾക്ക്  പുറമെ മുന്തിരി പാഷൻ ഫ്രൂട്ട് വിവിധയിനം നാരങ്ങ  അനാർ തുടങ്ങിയ പഴങ്ങളും ആയുർവേദ സസ്യങ്ങളും മട്ടുപ്പാവിലെ കൃഷിയിടത്തിലുണ്ട്.  അലങ്കാര ചെടികൾ വേറെയും

മൈക്രോ ഗ്രീൻ കൃഷിരീതിയും ഇവർ പിന്തുടരുന്നു .  മണ്ണ് ചകിരിച്ചോർ ചാണകം എന്നിവയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. 2017 ൽ ഗുരുവായൂർ നഗരസഭയിലെ മികച്ച കര്ഷകയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. മേഴ്‌സി institutes ന്റെ സി ഇ ഒ ആണ് വിനോദ്.  കോഴിക്കോട് ഫറോഖ് ഗവണ്മെന്റ് vhse അധ്യാപികയാണ് രോഷ്നി. തിരക്കുകൾക്കിടയിലും കൃഷിപാഠങ്ങൾ  മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാനും ഇവർ സമയം കണ്ടെത്തുന്നുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...