നഴ്സുമാർക്കായി അവർതന്നെ പാടി; സംഗീത ആല്‍ബം യൂ ട്യൂബിൽ; വരികള്‍ കുറിച്ച് വൈദികൻ

Nurse-Album-03
SHARE

നഴ്സുമാരെക്കുറിച്ച് നഴ്സുമാര്‍ ഒരുക്കിയ സംഗീത ആല്‍ബം യു ട്യൂബില്‍. നഴ്സുമാരുെട ത്യാഗനിര്‍ഭരമായ അനുഭവം ഏറ്റുവാങ്ങിയ വൈദികന്‍ ജോബി കാച്ചപ്പള്ളിയാണ് പാട്ടിന് വരികള്‍ കുറിച്ചത്.

ഖത്തറില്‍ നഴ്സായ മിനി ജെയിംസാണ് നഴ്സുമാര്‍ക്കായി ഒരു സംഗീത ആല്‍ബം എന്ന ആശയം മുന്നോട്ടുവച്ചത്. പരിചയക്കാരനായ ഫാദര്‍ ജോബി കാച്ചപ്പള്ളി ആ ആശയത്തിനൊപ്പം നിന്നു. മുന്‍പൊരിക്കല്‍ അറ്റുപോയ തന്റെ കയ്യ് തുന്നിച്ചേര്‍ത്ത സ്വകാര്യ ആശുപത്രിയില്‍ നഴ്സുമാരുടെ പരിചരണം നേരിട്ടനുഭവിച്ച ഫാദര്‍ ജോബിതന്നെ ആല്‍ബത്തിന് വരികള്‍കുറിച്ചു. റോമിലിരുന്ന് കുറിച്ച ആ വരികള്‍ക്ക് സംഗീതം നല്‍കിയതിന് പുറമെ ഗാനം ആലപിച്ചതും നഴ്സായ ഷാന്റി ആന്റണിയാണ്. ഒപ്പം പാടിയത് മറ്റൊരു നഴ്സായ ലിമി തോമസ്കുട്ടി. ഡല്‍ഹിയിലിരുന്ന് ലിമി പാടിയതുംകൂടിച്ചേര്‍ത്ത് കൊച്ചിയിലിരുന്ന് ഷാന്റി ആല്‍ബം തയാറാക്കി.

ആശയം മുന്നോട്ടുവച്ച ഖത്തറിലെ നഴ്സ് മിനി ജെയിംസാണ് ആല്‍ബത്തിന്റെ നിര്‍മാതാവും.

MORE IN KERALA
SHOW MORE
Loading...
Loading...