ലോക്ഡൗണിൽ മണ്ണിലേക്കിറങ്ങി യുവാക്കൾ; വിതയ്ക്കുന്നത് അപൂർവ്വയിനം നെൽ വിത്തുകൾ

farming
SHARE

വേരറ്റുപൊയ്ക്കൊണ്ടിരിക്കുന്ന  അപൂർവ്വയിനം നെൽ വിത്തുകൾ വിതച്ച് കോവിഡ് കാലത്ത്  മണ്ണിലേക്കിറങ്ങിയിരിക്കുകയാണ് കോഴിക്കോട് നടുവണ്ണൂരിലെ ഒരു പറ്റം യുവാക്കൾ. വിളവയനാട്ടിലെ ഗോത്രസമൂഹം പതിറ്റാണ്ടുകളായി സംരക്ഷിച്ചു പോരുന്ന അത്യുൽപാദന ശേഷിയുള്ള വിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്

കുങ്കുമ ശാലി, മുള്ളൻ കയമ, ക്രൗണി, കൃഷ്ണ കൗമുദ്, തൊണ്ടി, ചോമാല, വെളിയൻ, വെളിയൻ പാല,  കല്ലടിയാര്യൻ,  അടുക്കൻ എന്നിങ്ങനെ പതിനെട്ടോളം അപൂർവ്വയിനം വിത്തുകൾ, നടുവണ്ണൂർ കാവിൽ പാടശേഖരത്തിൽ നിലമൊരുക്കലും വിത്ത് വിതയും അനുബന്ധ ജോലികളുമെല്ലാം ഒരു കൂട്ടം യുവാക്കൾ ഏറ്റെടുത്തിരിക്കുകയാണ്. സഹായത്തിന് പ്രദേശത്തെ മുതിർന്ന കർഷകത്തൊഴിലാളികളും, അത്യപൂർവ്വമായ സ്ഥലങ്ങളിൽ മാത്രം കൃഷി ചെയ്യുന്നതും ഏറെ ഔഷധ ഗുണങ്ങളുമുള്ളതുമായ വിത്തുകളാണ് കൃഷിക്കുപയോഗിക്കുന്നത്. മാനന്തവാടിയിലെ  ഗോത്ര കർഷകരിൽ നിന്നാണ് വിത്തുകൾ ശേഖരിച്ചത്. ആറു മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന നെൽ വിത്തുകൾ കൂടിയാണിത്. 

ഒരു മീറ്ററോളം നെൽച്ചെടികൾ വളരുമെന്നതിനാൽ മഴക്കാലം വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിയും.  ചേമഞ്ചേരി യു പി സ്കൂൾ അധ്യാപകനായ ബിജു കാവിൽ, കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷൻ ഗൈഡൻസ് സെന്റർ പ്രവർത്തകനായ ടി പി ലിജു എന്നിവരാണ് കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്,അപൂർവ്വ ഇനം നെൽ വിത്തുകൾ സംരക്ഷിക്കുന്നതോടൊപ്പം വയനാട്ടിൽ മാത്രം കൃഷി ചെയ്യുന്ന ഇനങ്ങളുടെ ഉൾനാടൻ പ്രദേശത്തേക്കുള്ള വ്യാപനവും  പുതിയ പ്രതിസന്ധികളെ അതിജീവിക്കാൻ പഴയ കാല കാർഷിക സംസ്കൃതിയിലേക്കുള്ള തിരിച്ചു പോക്കുമാണ് ഈ കോവിഡ്ക്കാല ദൗത്യത്തിൻ്റെ ഉദ്ദേശ്യം.

MORE IN KERALA
SHOW MORE
Loading...
Loading...