കൃഷിത്തിരക്കിലാണ് മന്ത്രി എംഎം മണി; കുഞ്ചിത്തണ്ണി വീട്ടിൽ കൃഷി വിപുലം

mmmani
SHARE

ലോക്ഡൗണ്‍ കാലത്ത്  ഇടുക്കി കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ കൃഷി സജീവമാക്കി മന്ത്രി എം എം മണി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടുക്കിയില്‍ നേതൃത്വം നല്‍കുന്നതിനിടയിലെ ഒഴിവു സമയങ്ങളാണ് കൃഷിക്ക് മാറ്റിവെച്ചത്. മന്ത്രിയുടെ മണ്ണില്‍ പച്ചക്കറിയും കുരുമുളകും ഏലവുമെല്ലാം  സമൃദ്ധമാണ്.  

1955ല്‍ ഇടുക്കിയിലേയ്ക്ക് കുടിയേറിയ  കര്‍ഷക കുടുംബങ്ങളില്‍ ഒന്നാണ്  വൈദ്യുതി  മന്ത്രി എം.എം മണിയുടേത്. ചെറുപ്പം മുതല്‍   കൃഷിയോടുള്ള താല്‍പര്യത്തിന്  ഇന്നും  കുറവില്ല. മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ശേഷം തിരുവനന്തപുരത്തേയ്ക്ക് താമസം മാറ്റാത്തതിനുള്ള പ്രധാന കാരണവും കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ ഈ വീടും, കൃഷിയും, മണ്ണിനോടുള്ള പ്രണയവുമാണ്. തിരക്കുകള്‍ക്കിടയില്‍ ആഴ്ചയിലൊരിക്കലോ മറ്റോ വീട്ടിലെത്തിയാലും കൃഷി ജോലികള്‍ ചെയ്തതിന് ശേഷമാണ് തലസ്ഥാനത്തേയ്ക്ക് മടക്കം. നിലവില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുമ്പോഴും  പൊതു പരിപാടികളില്ലാത്തതിനാല്‍ വീണ് കിട്ടിയ ഒഴിവു സമയം  കൃഷിയിടത്തില്‍ ചിലവഴിക്കുകയാണ് ഇദ്ദേഹം.

ഏലം കുരുമുളക്, ജാതി, കൊക്കോ, പച്ചക്കറി, വിവിധയിനം ഫലവൃക്ഷങ്ങള്‍ എല്ലാം നിറഞ്ഞ  മാതൃകാ തോട്ടം കൂടിയാണ്  മന്ത്രിയുടെ കൃഷിയിടം. ഇവയ്‌ക്കൊപ്പം പശു പരിപാലനവും ഉണ്ട്. ലോക് ഡൗണില്‍ വീട്ടിലിരുന്ന സമയം കളയാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറിയും മറ്റും സ്വന്തമായി കൃഷി ചെയ്തുണ്ടാക്കാന്‍ സമയം കണ്ടെത്തണമെന്നതാണ് മണിയാശാന്റെ  ആഹ്വാനം

MORE IN KERALA
SHOW MORE
Loading...
Loading...