ഉറ്റവരില്ല, തുണയില്ല ഇപ്പോൾ പെൻഷനുമില്ല; പട്ടിണിയിലായി എച്ച്ഐവി രോഗികൾ; ദുരിതം

hiv
SHARE

എച്ച് ഐ വി ബാധിതർക്ക് 20 മാസത്തെ പെൻഷൻ കുടിശിക ഇതുവരെ ലഭിച്ചില്ല. ലോക് ഡൗണിനിടെ തുച്‌ഛമായ പെൻഷനും മുടങ്ങിയതോടെ പട്ടിണിയിലാണ് എണ്ണായിരത്തോളം എച്ച് ഐ വി ബാധിതർ. കോവിഡ്  ബാധയേറ്റാൽ ഗുരുതരമാകുമെന്നതിനാൽ നിയന്ത്രണങ്ങളിൽ ഇളവ്  വരുമ്പോൾ പോലും ഇവർക്ക് പുറത്തിറങ്ങുക എളുപ്പമല്ല. 

ആയിരം രൂപ , ചെറിയ തുകയെങ്കിലും ഇവർക്കത് വലിയ ആശ്വാസമായിരുന്നു. കഠിനമായ ജോലികളൊന്നും സാധിക്കാത്ത ഇവരിൽ പലരും ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവരാണ്. മരുന്നിനുൾപ്പെടെ വലിയ തുക കണ്ടെത്തണം. വൈറസ് ബാധയേൽക്കുമോ എന്ന ഭീതി വേറെ. പ്രതിരോധ ശേഷി കുറഞ്ഞ ഇവർക്ക് രോഗബാധ നിയന്ത്രണ വിധേയമാകാതെ പുറത്തിറങ്ങാൻ പോലുമാകില്ല. എച്ച് ഐ വി ബാധിച്ചതിൽ പിന്നെ പലർക്കും ഉറ്റവരും തുണയില്ല. 2018 സെപ്റ്റംബർ മുതലുള്ള പെൻഷൻ കുടിശികയാണ്. 

8000 പേരാണ് പെൻഷന് അർഹതയുള്ളവർ . സംസ്ഥാന സർക്കാർ നൽകുന്ന തുക എയ്ഡ്സ് കൺടോർ സൊസൈറ്റിയാണ് വിതരണം ചെയ്യുന്നത്. ഒരു മാസത്തെ പെൻഷൻ നല്കാൻ പോലും 80 ലക്ഷം രൂപ കണ്ടെത്തേണ്ടിവരും. പുറത്തിറങ്ങാതെ സൂക്ഷിക്കണമെന്ന് പറയുന്ന സർക്കാരിന് ഇവരെങ്ങനെ പട്ടിണി മാറ്റുമെന്ന് കൂടി പറയാൻ ബാധ്യതയുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...