വഴിയിൽ ഉപേക്ഷിച്ച് മാസ്ക്കുകൾ; സുരക്ഷയില്ലാതെ കൈകാര്യം ചെയ്ത് തൊഴിലാളികൾ

waste
SHARE

കോവിഡ് പ്രതിരോധത്തിനായ് മാസ്ക്കിന്‍റെ ഉപയോഗം വ്യാപകമാക്കിയതോടെ, ഉപയോഗിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുന്ന മാസ്ക്കുകളുടെ എണ്ണം കൂടുന്നു. ബയോമെഡിക്കല്‍ മാലിന്യത്തിന്‍റെ ഗണത്തില്‍പ്പെടുന്ന മാസ്ക്കുകള്‍ സുരക്ഷാ സംവിധാനമൊന്നുമില്ലാതെയാണ് ശുചീകരണ തൊഴിലാളികള്‍ കൈകാര്യം ചെയ്യുന്നത്. ഇത് ഉയര്‍ത്തുന്ന ആരോഗ്യഭീഷണി ചെറുതല്ല. കൊച്ചി നഗരത്തില്‍ മനോരമ ന്യൂസ് സംഘം നടത്തിയ അന്വേഷണം. 

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആളുകള്‍ വ്യാപകമായി മുഖാവരണം ധരിക്കാന്‍ തുടങ്ങിയതോടെ വഴിയോരങ്ങളില്‍ ബയോമെഡിക്കല്‍ മാലിന്യവും കുമിഞ്ഞുകൂടി തുടങ്ങി. സര്‍ജിക്കല്‍ മാസ്കുകളും ഗ്ലൗസുകളുമടക്കമാണ് പൊതുജനം വീടുകളിലെ മാലിന്യങ്ങള്‍ക്കൊപ്പവും അല്ലാതെയും വഴിയിരികില്‍ തള്ളുന്നത്. കൊച്ചിയുടെ വഴിയോരങ്ങളില്‍ നിന്നും ഇന്ന് രാവിലെ ‍പകര്‍ത്തിയ ദൃശ്യങ്ങള്‍

ഇനി ഇവ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു വിഭാഗം തൊഴിലാളികളുടെ ദുരവസ്ഥ കൂടി കാണുക. കോവിഡിനെ നേരിടാന്‍ ജില്ലാ അതിര്‍ത്തികള്‍ വരെ അടച്ച് സുരക്ഷ ഉറപ്പിച്ച കൊച്ചി നഗരത്തില്‍ മാലിന്യം ശേഖരിക്കുന്നവരുടെ ജീവന് മാത്രം ഒരു വിലയുമില്ല.  കയ്യുറയോടെ, മാസ്കോ ഒന്നും തന്നെ കോവിഡ് കാലത്തും ഈ പാവങ്ങള്‍ക്ക് നല്‍കാന്‍ നഗരസഭ തയാറായിട്ടില്ല ബയോമെ‍ഡിക്കല്‍ മാലിന്യം സംസ്കരിക്കുന്ന രീതിയില്‍ ശാസ്ത്രീയമായി തന്നെ വേണം ഉപയോഗിച്ച മാസ്കും കയ്യുറകളും സംസ്കരിക്കാന്‍. പക്ഷേ അതൊന്നും നമ്മുടെ തദ്ദേശസ്ഥാപനങ്ങള്‍ ഗൗനിക്കുന്നില്ല.

MORE IN KERALA
SHOW MORE
Loading...
Loading...