ബോറടി വേണ്ട; അറിവിന്റെ കലവറ ‘ക്യൂ സീരിസ് ’ ആപ്പിലേക്ക് സ്വാഗതം

q-series-wb
SHARE

ക്യൂ സീരിസ് എന്ന മൊബൈല്‍ ആപ്പിനെ കുറിച്ച് കേട്ടിട്ടുണ്ടോ?  ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിക്കുന്ന കുട്ടികളും രക്ഷിതാക്കളുമെല്ലാ ക്യൂസീരിസിന് പിന്നാലെയാണ്. വൈവി‌ധ്യമാര്‍ന്ന ചോദ്യങ്ങളടങ്ങിയ ക്വിസാണ് ഈ ആപ്പ് ഉപയോഗിച്ച് ചെയ്യേണ്ടത്.  ക്യൂ സീരിസ്. ലോക്ഡൗണ്‍ വിരസതയില്‍ വീര്‍പ്പ്മുട്ടിയിരിക്കുന്നവര്‍ ഫോണെടുത്ത് ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.   കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും രണ്ടായിതന്നെ  റജിസ്റ്റര്‍ ചെയ്യാം. അറിവിന്റെ വലിയൊരു കലവറയാണ് ക്യൂ സീരിസ്. ശാസ്ത്രം, ഗണിതം, കല, കായികം, ഐടി ,ബിസിനസ് എല്ലാ വിഷയങ്ങളിലും വിദഗ്ധര്‍തയ്യാറാക്കിയ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് മുന്നിലേക്ക് എത്തും. താല്‍പര്യമുള്ള വിഷയം തിരഞ്ഞെടുത്ത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാം.  

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയശേഷം സ്വയം ശരിയാണോ എന്ന് പരിശോധിക്കാം.. ശരിയുത്തരത്തിനൊപ്പം തന്നെ വിഷയത്തെകുറിച്ച് കൂടുതല്‍ ക്യൂസീരിസില്‍ സൗകര്യമുണ്ട്.. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കൂട്ടായ്മയായ ക്യൂ കലക്ടിവ് നോളജ് സൊലൂഷനാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്രക്ഷിതാക്കളും  വിവിധ സ്കൂളുകളിലെ അധ്യാപകരുമെല്ലാം ചേര്‍ന്ന് ക്യൂസീരിസിനെ ‌വൈറലാക്കിക്കൊണ്ടിരിക്കുകയാണ്. ഒരു രൂപയാണ് ആപ്പ് ഉപയോഗിക്കാനുള്ള ചാര്‍ജ്. നിലവില്‍ ആന്‍ഡ്രോയിഡില്‍ മാത്രമെ ലഭിക്കുകയുള്ളു .

MORE IN KERALA
SHOW MORE
Loading...
Loading...