തോണിയിറക്കിയവർക്ക് കൈ നിറയെ നൽകി കോരപ്പുഴ; അതിമനോഹരം ഈ അതിജീവനം

korappuzha-fishing
SHARE

കരിമീനും ചെമ്മീനും മാലാനുമെല്ലാം ചേര്‍ന്നുള്ള പുഴമീന്‍ ചാകര. ഉപജീവനത്തിനായി മല്‍സ്യബന്ധനം തൊഴിലാക്കിയവര്‍ക്ക് ലോക്ഡൗണ്‍ പ്രതിസന്ധി മറികടന്ന് കരകയറാനുള്ള വഴിയൊരുങ്ങുകയാണ്. വിഷരഹിത മീന്‍ അന്വേഷിക്കുന്നവര്‍ക്കും കോഴിക്കോട് കോരപ്പുഴയുടെ തീരം ആശ്വാസം നല്‍കുന്ന കാഴ്ചയാണ്. 

കോരപ്പുഴയില്‍ രാവിലെയുള്ള പതിവ് കാഴ്ച. തോണി നിറയെ മീന്‍ നിറയ്ക്കാനുള്ള വള്ളക്കാരുടെ തുഴയെറിയല്‍. പ്രതീക്ഷ നല്‍കി ആദ്യ ശ്രമത്തില്‍ത്തന്നെ ജിതേന്ദ്രന്റെ ചൂണ്ടയില്‍ മീന്‍ കൊരുത്തു. തോണിയിറക്കിയവര്‍ക്കെല്ലാം കരിമീനും, ചെമ്മീനും, മാലാനും, എരുന്തുമെല്ലാം  കൈനിറയെ പുഴ നല്‍കി. ശുദ്ധമെന്ന് കാഴ്ചയില്‍ വ്യക്തം. പുഴയിലേക്ക് മാലിന്യമെറിയുന്നതിന്റെ തോത് കുറഞ്ഞതോടെ മീന്‍ ലഭ്യതയും കൂടി. നാടെങ്ങും പഴകിയ മല്‍സ്യം പിടികൂടിയെന്ന വാര്‍ത്ത പതിവാകുമ്പോള്‍ ഇവിടെ പഴക്കം ഒട്ടുമില്ല. കലര്‍പ്പില്ലാത്ത മല്‍സ്യ വിളവെടുപ്പ്. ഒട്ടും വിലക്കൂടുതലില്ലാതെ. 

പിടികൂടുന്ന മല്‍സ്യങ്ങളെല്ലാം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റുപോകും. ലോക്ഡൗണ്‍ വിലക്കുകളില്ലാതെ പുഴയെ ആശ്രയിക്കുന്ന വള്ളക്കാര്‍ക്ക് അതിജീവന അനുഭവമാണ് ഓരോ പ്രഭാതവും സമ്മാനിക്കുന്നത്. പലരും പ്രതീക്ഷയുടെ പച്ചത്തുരുത്തിലേക്ക് തോണി തുഴഞ്ഞടുക്കുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...