നിരീക്ഷണത്തിലുള്ളവർ കുറയുന്നു; കാലാവധി കഴിഞ്ഞവർക്കും കോവിഡ്; ജാഗ്രത

covid-kerala
SHARE

ഏഴുപേര്‍ക്ക് കൂടി കോവിഡ്. കൊല്ലത്ത് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് രോഗം കണ്ടെത്തിയത്. ഇന്ന് ഏഴ് പേര്‍ രോഗമുക്തരായി. വയനാട്, തൃശൂര‍്, ആലപ്പുഴ ജില്ലകളില്‍ നിലവില്‍ ചികില്‍സയിലുള്ളര്‍ ഇല്ല.

ഇന്ന് നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കിയ മൂന്നുപേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോട്ടയത്ത് രണ്ടുപേര്‍ക്കും കൊല്ലത്ത് ഒരാള്‍ക്കുമാണ് രോഗബാധ. മഹാരാഷ്ട്രയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും എത്തിയ രണ്ടുപേരാണ് കോട്ടയത്തെ രോഗികള്‍. കുടുംബത്തിനൊപ്പം വിദേശത്തുനിന്ന് എത്തിയ പെണ്‍കുട്ടിക്കാണ് കൊല്ലത്ത് ക്വാറന്‍റീന് ശേഷം രോഗം കണ്ടെത്തിയത്. 

ഇന്നലെ ഒഴികെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരേക്കാള്‍ രോഗമുക്തരുടെ എണ്ണം കുറവായിരുന്നു. ഇന്നാകട്ടെ രണ്ടും ഒരുപോലെ വന്നിരിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...