തുണിസഞ്ചികള്‍ ഉപയോഗശൂന്യം; സപ്ലൈകോ സൗജന്യകിറ്റില്‍ അഴിമതി ആരോപണം

it
SHARE

സപ്ലൈകോയുടെ സൗജന്യകിറ്റുവിതരണത്തില്‍ അഴിമതിയെന്നാരോപണം. കിറ്റ് വിതരണത്തിനായി വാങ്ങിയ തുണിസഞ്ചികള്‍ ഉപയോഗശൂന്യം. കേരളസോപ്സിനെ ഒഴിവാക്കി കിറ്റിലേക്കുള്ള സോപ്പ് വാങ്ങിയതിലും കേന്ദ്രീകൃത ടെന്‍ഡര്‍ ഒഴിവാക്കി പ്രാദേശികമായി സാധനങ്ങള്‍ സമാഹരിക്കുന്നതിലും അഴിമതിയുണ്ടെന്നും ആക്ഷേപമുണ്ട്. 

17 രൂപയ്ക്ക് സപ്ലൈകോ വാങ്ങിയ തുണിസഞ്ചികളാണ് ഇങ്ങനെ ഉപയോഗിക്കാതെ മൂലയ്ക്ക് കൂട്ടിയിട്ടിരിക്കുന്നത്,ഒരോ ഡിപ്പോയിലും ഇരുപതിനായിരത്തിലധികം സഞ്ചികളെത്തിയിട്ടുണ്ട്,സപ്ലൈകോയുടെ 56 ഡിപ്പോകളിലേക്കുമായി വാങ്ങിയതാണിതെല്ലാം.സഞ്ചിയുടെ വില വലുതാണെങ്കിലും കിറ്റുണ്ടാക്കാനുള്ള വലുപ്പം സഞ്ചിക്കില്ലെന്ന് മാത്രം.7 രൂപ നിരക്കില്‍ നേരത്തെ വാങ്ങിയ ഇക്കോ ഗ്രീന്‍ പ്ലാസ്റ്റിക് കവറുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

തുണിസഞ്ചിക്കായി ടെന്‍ഡര്‍ വിളിച്ചിട്ടും കിട്ടാനില്ലെന്നാണ് സപ്ലൈകോയുടെ വിശദീകരണം.കിറ്റുകളില്‍ ഉപയോഗിക്കുന്നത് സ്വകാര്യകമ്പനികളുടെ സോപ്പുകളാണെന്നും കേരളസ്പോസിനെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.പ്രാദേശികമായി സംഭരിച്ച ഉല്‍പ്പന്നങ്ങളുടെ വില സംബന്ധിച്ചും ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...