പെരിയാറിലെ മലിനീകരണമറിയാൻ ഷട്ടർ തുറക്കാതെ പരിശോധന; പ്രതിഷേധം

pathalam-wb
SHARE

പെരിയാറിലെ മലിനീകരണതോത് കണ്ടെത്താന്‍ എറണാകുളം പാതാളം ബണ്ടിന് സമീപം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന. ബണ്ടിന്റെ ഷട്ടറുകള്‍ തുറക്കുമ്പോഴുള്ള മലിനജലപ്രവാഹത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഷട്ടറുകള്‍ തുറക്കാതെയായിരുന്നു ബോര്‍ഡിന്റെ പരിശോധന. 

ലോക്ഡൗണിലും ഏലൂര്‍ പാതാളം ബണ്ടിലെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ ഇങ്ങനെ പടര്‍ന്നുകയറുന്ന കറുത്ത മാലിന്യത്തിന്റെ തീവ്രതയാണ് സ്വമേധയാ കേസെടുക്കാന്‍ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓഫിസില്‍നിന്ന് ഒരു കിലോമീറ്ററില്‍താഴെയാണ് ഈ ബണ്ടിലേക്കുള്ള ദൂരം. റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍േദശിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ എട്ടുമണിക്ക് സാംപിളെടുക്കാന്‍ എത്തുമെന്ന് ജലസേചന വകുപ്പിനെ അറിയിച്ചിരുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 

ഉദ്യോഗസ്ഥരെത്തിയത് പന്ത്രണ്ടുമണിയോടെ. ബണ്ട് തുറക്കാതെ താഴെ ഏലൂര്‍ ജെട്ടി അടക്കം അഞ്ച് സ്ഥലങ്ങളില്‍നിന്ന് സാംപിളെടുക്കുകയും ചെയ്തു. പ്രദേശത്തെ കമ്പനികളിലും കയറി പരിശോധന നടത്തി.ഷട്ടര്‍ തുറക്കുമ്പോഴുള്ള സ്ഥിതി പരിശോധിക്കാതിരുന്ന ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തി.

ഏലൂര്‍, ഇടയാര്‍ ഭാഗത്തെ കമ്പനികള്‍ ശേഖരിച്ചുവച്ചിരിക്കുന്ന മാലിന്യം ലോക്ഡൗണിലും പുഴയിലേക്ക് തള്ളുന്നുവെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആരോപണം. ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് പ്രതിഷേധിച്ച പുരുഷന്‍ ഏലൂര്‍ അടക്കം അഞ്ച് പരിസ്ഥിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

MORE IN KERALA
SHOW MORE
Loading...
Loading...