മലിനീകരണമില്ലാത്ത കേരളം; ലോക്ഡൗണിലെ നേട്ടം

polution-web
SHARE

ലോക്ക്ഡൗണിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണം ഒഴിഞ്ഞ് കേരളം. മൂന്ന് പ്രധാന നഗരങ്ങളിലും മലീനീകരണ തോത് വളരെക്കുറഞ്ഞതായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ കണക്കുകള്‍കാണിക്കുന്നു. വാഹനങ്ങള്‍ കുറഞ്ഞതും  വ്യാവസായിക പ്രവര്‍ത്തനം നിറുത്തിവെച്ചതുമാണ് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഇങ്ങനെയൊരുമാറ്റമാണ് ലോക്ക്ഡൗണ്‍കേരളത്തിലെ റോഡുകളില്‍ ഉണ്ടാക്കിയത്. കേരളത്തില്‍രജിസ്റ്റര്‍ചെയ്ത വണ്ടികള്‍ തന്നെ ഒരുകോടി  മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്കുകള്‍കാണിക്കുന്നത്. ഇവയില്‍ 99 ശതമാനവും ഒാട്ടം നിറുത്തിയതോടെ വായു മലീനീകരണം ഗണ്യമായി കുറഞ്ഞു. 

കേരളത്തിലെ വലുതും ചെറുതുമായ നഗരപ്രദേശങ്ങളിലൊക്കെയുള്ള വ്യവസായ , ഉത്പാദന യൂണിറ്റുകള്‍ പ്രവര്‍ത്തനം നിറുത്തി വെച്ചതും അന്തരീക്ഷമലീനീകരണം കുറയാനിടയാക്കി. ഇതോടെ കാര്‍ബണുംനൈട്രജനും സൂക്ഷമ പദാര്‍ഥങ്ങളും സള്‍ഫറും എല്ലാം അനുവദനീയമായ നിലയിലേക്ക് താണു.

അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞതിന്‍റെ ഗുണനിലവാര സൂചിക ഇങ്ങനെ. പൂജ്യം മുതല്‍ 50 വരെ യുള്ള സൂചികക്കുള്ളിലാണെങ്കില്‍ മലിനീകരണം ഇല്ല എന്നുകരുതാവുന്നതാണ്. തിരുവനന്തപുരത്ത് 25, കൊച്ചിയിലും കോഴിക്കോടും 35 ഇങ്ങനെയാണ് ഇപ്പോഴത്തെ മലീനീകരണ സൂചിക.  

രണ്ട് മാസം മുന്‍പ്  മൂന്ന് നഗരങ്ങളിലെയും സൂചിക  89 നും 114 നും ഇടക്കായിരുന്നു. നിയമപ്രകാരമല്ലാത്ത വ്യവസായ യൂണിറ്റുകള്‍പൂട്ടുക,  ചരക്ക് ഗതാഗതം ജലപാതയിലൂടെയാക്കുക, ആഴ്ചയിലൊരിക്കലെങ്കിലും വാഹനഗതാഗതം ഒരക്ക, ഇരട്ടയക്ക നമ്പറുകളായി ചുരുക്കുക എന്നിവ നടപ്പാക്കിയാല്‍ കേരളത്തിന്‍റെ 

അന്തരീക്ഷം ശുദ്ധിയുള്ളതായി നിലനിറുത്താമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...