'നിമിഷ കവി'യായി ടിഎൻ പ്രതാപൻ എംപി; ഓണ്‍ലൈന്‍ കലോല്‍സവവുമായി കെ.എസ്.യു

ksu-10
SHARE

ലോക്ഡൗണില്‍ ഓണ്‍ലൈന്‍ കലോല്‍സവം നടത്തി കെ.എസ്.യു. ഫെയ്സ്ബുക്കില്‍ തൃശൂര്‍ കെ.എസ്.യു. പേജിലാണ് വിദ്യാര്‍ഥികള്‍ക്കായി ഓണ്‍ലൈനില്‍ കലോല്‍സവം സംഘടിപ്പിച്ചത്. 

സ്വന്തമായി രചിച്ച കവിതയാണ് ടി.എന്‍.പ്രതാപന്‍ എം.പി. ചൊല്ലിയത്. കെ.എസ്.യുവിന്റെ ഓണ്‍ലൈന്‍ കലോല്‍സവം ഉദ്ഘാടനം ചെയ്യാനാണ് പ്രതാപന്‍ ഞൊടിയിടയില്‍ കവിത എഴുതി ആലപിച്ചത്. 

ലോക്ഡൗണ്‍ കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ഥികളുടെ മുഷിപ്പ് മാറ്റാനാണ് കെ.എസ്.യുവിന്റെ ശ്രമം. വാട്സാപ്പ് നമ്പറിലേക്ക് കലാപ്രകടനങ്ങള്‍ അയച്ചു നല്‍കുന്നതാണ് ഘട്ടം. ഈ കലാപ്രകടനങ്ങള്‍ ഫെയ്സ്ബുക് പേജില്‍ പ്രസിദ്ധികരിക്കും. ഏപ്രില്‍ പതിനാലു വരെ പ്രതിദിനം വിവിധ മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും ഏതുതരം മല്‍സരമാണെന്ന് ഫെയ്സ്ബുക്കിലൂടെ പറയും. അതുപ്രകാരമുള്ള കലാപ്രകടങ്ങള്‍ വാട്സാപ്പില്‍ അയച്ചു നല്‍കണം. മുന്നൂറിലേറെ പേര്‍ ഇതിനോടകം മല്‍സരത്തില്‍ പങ്കാളികളായി. 

കേരളത്തിലെ മുഴുവന്‍ യുവതീയുവാക്കള്‍ക്കും കലോല്‍സവത്തില്‍ മല്‍സരിക്കാം. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും പാഴ്സലായി നല്‍കും. ലോക്ഡൗണിനു ശേഷമാണ് ഇതു വിതരണം ചെയ്യുക.

MORE IN KERALA
SHOW MORE
Loading...
Loading...