സൗജന്യമായി ഭക്ഷണമൊരുക്കി പാചക തൊഴിലാളികൾ; മാതൃക

chef-10
SHARE

സമൂഹ അടുക്കളയില്‍ സൗജന്യമായി ഭക്ഷണം പാചകം ചെ‌യ്തു നല്‍കി പാചകതൊഴിലാളികള്‍. പ്രയാസമുളളവര്‍ക്ക് സമൂഹ അടുക്കളയിലൂടെ ഭക്ഷണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദൗത്യം ഏറ്റെടുത്ത് സ്വയം മുന്നോട്ടു വരികയായിരുന്നു പാചകതൊഴിലാളി സംഘടന.  

 ചുങ്കത്തറ ഗവ. എ.യു.പി സ്കുളിലെ സമൂഹ അടക്കളയില്‍ അതി രാവിലെ മുതല്‍ ജോലിയുടെ തിരക്കിലാണ് തൊഴിലാളികള്‍. രാവിലെ പ്രാതലിന് ഒാരോ ദിവസവും വ്യത്യസ്ത വിഭവങ്ങളാണ്. ഉച്ചയൂണിന് വിവിധയിനം കറികള്‍. നാട്ടുകാര്‍ക്കൊപ്പം സേവനത്തിന്റെ ഭാഗമായതോടെ ലോക് ഡൗണ്‍ കാലം ഉപകാരപ്രദമായെന്നാണ് കുക്കിങ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

ദിവസവും ആറു തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മറ്റു പല തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ സേവനം നല്‍കുന്നുണ്ട്. പ്രളയകാലത്ത് കവളപ്പാറയിലും പോത്തുകല്ലു പഞ്ചായത്തിലുമെല്ലാം ദിവസവും ആയിരക്കണക്കിനു പേര്‍ക്ക് ഭക്ഷണം പാചകം ചെയ്തെത്തിക്കാനും ഈ തൊഴിലാളികളുടെ മനസുണ്ടായിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...