മരുന്ന് വീട്ടിലെത്തിക്കുന്ന സേവനം നിർത്തുകയാണെന്ന് മുസ്്ലിം യൂത്ത്് ലീഗ്

whiteguard-02
SHARE

ലോക്ക് ഡൗണ്‍ ആരംഭിച്ച ദിവസം മുതല്‍ ജീവന്‍ രക്ഷാമരുന്നുകള്‍ രോഗികള്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കിയിരുന്ന ദൗത്യം വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ നിര്‍ത്തിവക്കുകയാണെന്ന് മുസ്്ലിം യൂത്ത്് ലീഗ് നേതൃത്വം.  സഹായവുമായി പോവുന്ന വളണ്ടിയര്‍മാര്‍ക്കെതിരെ കേസെടുത്ത് രാഷ്ട്രീയമായി നേരിടുന്നുവെന്ന ആക്ഷേപമാണ് യുത്ത് ലീഗ് ഉയര്‍ത്തുന്നത്. 

കേരളത്തിന് അകത്തും പുറത്തും ഏതു ഭാഗത്തു കിട്ടുന്ന അത്യാവശ്യ മരുന്നും ആവശ്യമുളള സ്ഥലങ്ങളില്‍ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ എത്തിച്ചു നല്‍കിയിരുന്നു. പാര്‍ട്ടിയും സംഘടനയും വ്യക്തമാവുന്ന യൂണിഫോം ധരിച്ച് സന്നദ്ധസേവനത്തിന് വരേണ്ടതില്ലെന്ന് പിന്നാലെ സര്‍ക്കാര്‍ വ്യക്തമാക്കി. യൂണിഫോം ധരിക്കാതെ എത്തിയ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരേയും പൊലീസ് കേസെടുത്തു തുടങ്ങിയതോടെ സേവനം നിര്‍ത്തിവക്കാന്‍ തീരുമാനിച്ചുവെന്നാണ് യൂത്തു ലീഗിന്റെ വിശദീകരണം. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് വളണ്ടിയര്‍മാരെ തടഞ്ഞത് എന്നാണ് യൂത്ത്്ലീഗിന്റെ ആക്ഷേപം. 

കോവിഡ് എന്ന മഹാമാരിയുടെ ദുരന്തസാധ്യത പോലും തിരിച്ചറിയാതെ കോവിഡു കാലത്തെ സന്നദ്ധ സേവനം പോലും ചിലയിടങ്ങളില്‍  രാഷ്ട്രീയ ബലാബലമാകുന്നതായി ആക്ഷേപമുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...