ഗവിയിലെ താമസക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ച് എംഎൽഎ

gavi-04
SHARE

ലോക് ഡൗണില്‍ ഒറ്റപ്പെട്ട ഗവിയിലെ താമസക്കാര്‍ക്ക് കൈത്താങ്ങായി കോന്നി എം.എല്‍. എ. ഉദ്യോഗസ്ഥര്‍,  ഡോക്ടര്‍മാര്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനൊപ്പം ഗവിയിലെത്തിയ എം.എല്‍.എ താമസക്കാര്‍ക്ക് ഭക്ഷണവും, മരുന്നും വിതരണം ചെയ്തു.

ഗവിയിലെ താമസക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് എം.എല്‍.എയുടെ ഇടപെടല്‍. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ വീഴ്ചവരുത്തിയ കെ.എഫ്.ഡി.സി അധികൃതരെ എം.എല്‍.എ ശാസിച്ചു. ഗവിയിലെ താമസക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളും, മരുന്നും വിതരണം ചെയ്തു. തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ എം.എല്‍.എ സന്ദര്‍ശിച്ചു. 300 കുടുംബള്‍ക്കാണ് ഭക്ഷണകിറ്റ് നല്‍കിയത്.

ഗവിയിലെ താമസക്കാരുടെ ആരോഗ്യ സ്ഥിതി ഡോക്ടര്‍മാര്‍ പരിശോധിച്ചു. വാഹനസൗകര്യം ഏര്‍പ്പെടുത്താനും കെ.എഫ്.ഡി.സി അധികൃതരോട് എം.എല്‍.എ ആവശ്യപ്പെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...