അതീവ ജാഗ്രതയിൽ കാസർകോട്, മലപ്പുറം ജില്ലകൾ; ആശങ്ക

covid-kerala
SHARE

കോവിഡ് 19 വ്യാപനം തടയാൻ അതീവ ജാഗ്രതയിലാണ് കാസർക്കോട്, മലപ്പുറം ജില്ലകൾ. കോവിഡ് രോഗം സ്ഥിരീകരിച്ച ആളും ഉംറ കഴിഞ്ഞെത്തിയ 'മകനും കൂടുതൽ പേരുമായി ഇടപഴകിയതാണ് മലപ്പുറം ജില്ലയിൽ ആശങ്ക ഉയർത്തുന്നത്  

കാസർക്കോട് ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ സാധ്യതയില്ലെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോഴും ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ  എണ്ണം വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നു. നിലവിൽ രോഗബാധിതരുടെ എണ്ണം 126 ആണ്.ബന്ധുക്കൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മാധ്യമ പ്രവർത്തകരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം ഇന്നോ നാളയൊ ലഭിക്കും. കണ്ണൂർ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 51 ആണ്. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ പ്രത്യേക കർമസേന ജില്ലയിൽ രൂപീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ല അതീവ ജാഗ്രതയിലാണ്. രോഗം സ്ഥിരീകരിച്ച 85 കാരനും ഉംറ കഴിഞ്ഞെത്തിയ മകനും നിരവധി പേരുമായി ഇടപഴകിയതാണ് ആശങ്ക വർധിപ്പിക്കുന്നത് .നിലവിൽ രോഗം സ്ഥിരീകരിച്ച് 11 പേർ ജില്ലയിൽ ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലയിലെ 5 പേർക്ക് പുറമെ കണ്ണൂർ സ്വദേശിയും  കാസർക്കോട് സ്വദേശിയും   മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ട്. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും 13 പേർ കോവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാണ്.വയനാട്ടിൽ 3 ഉം പാലക്കാട് ജില്ലയിലും 6 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

MORE IN KERALA
SHOW MORE
Loading...
Loading...