സാമൂഹിക അകലം വേണം, പഠനം മുടങ്ങാനും പാടില്ല; ഓണ്‍ലൈന്‍ നൃത്താധ്യാപനവുമായി വിനീത്

vineeth
SHARE

ലോക്ക് ഡൌൺ കാലത്തു ഓൺലൈൻ ആയി  നൃത്താധ്യാപനം നടത്തുകയാണ്  നടനും നർത്തകനുമായ വിനീത്. അടച്ചുപൂട്ടലിന്റെ ഈ കാലം ക്രിയതമകവും ഉന്മേഷപ്രദവും ആക്കാൻ നൃത്തം സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. 

ലോക്ക് ഡൗണിൽ സാമൂഹിക അകലം പാലിച്ചു വീട്ടിലിരിക്കുന്ന വിനീതിന്റെ ശിഷ്യർക്ക് നൃത്ത പഠനം മുടങ്ങില്ല. ചുവടുകൾ അഭിനയം താളക്രമം ഒക്കെ ഓൺലൈൻ ആയി അഭ്യസിപ്പിക്കുകയാണ്.ദീർഘകാലത്തേക്ക് ഈ രീതി പ്രായോഗികമല്ലെന്നു വിനീത് പറയുന്നു. ശുദ്ധകലകൾ ഗുരുമുഖത്തുനിന്ന് തന്നെ അഭ്യസിക്കണം. പക്ഷെ ഈ സമയം ചില നിഷ്ഠകൾ ലോകനന്മക്കായ്ക്കൂടി പാലിച്ചേ പറ്റൂ. ഒപ്പം പഠനം മുടങ്ങാതെയും നോക്കണം. അതിനാണ് ഓൺലൈൻ അധ്യാപനം. 

ഏഴ് വയസുമുതൽ പല പ്രായത്തിലുള്ള 60 വിദ്യാര്ഥികളുണ്ട്  വിനീതിന്റെ നൃത്യ ഗൃഹം എന്ന സ്ഥാപനത്തിൽ. ദിവസവും രണ്ട് മണിക്കൂറാണ് പഠനം. വെറുതെയിരിപ്പിന്റെ ഈ  കാലം ക്രിയാത്‌മകമായി ഉപയോഗപ്പെടുത്തി അലസതയില്ലാതാക്കാനും  ദുരിതഭയം അകറ്റാനും ee പാഠ്യ രീതി എല്ലാ നൃത്താധ്യാപകരും സ്വീകരിക്കണം എന്നാണ് വിനീതിന്റെ അഭിപ്രായം. കാരണം നൃത്തം സകല ആധിവ്യാധികൾക്കും അമൂല്യ ഔഷധമാണ്

MORE IN KERALA
SHOW MORE
Loading...
Loading...