ഫിറ്റ്നസ് ഫ്രീക്കുകൾക്ക്‌ ഊർജ്ജമായി ജിന്റോ; ലോക്ഡൗണിലെ വ്യായാമമുറകൾ ഇങ്ങനെ

exercise
SHARE

അടച്ചിടലിനെ തുടര്‍ന്ന് വീട്ടില്‍ ഇരിക്കുന്നവർക്ക് ഉപകരണങ്ങൾ ഇല്ലാതെ തന്നെ പരിശീലിക്കാവുന്ന  വ്യായാമമുറകൾ പരിചയപ്പെടുത്തുകയാണ് മുൻ മിസ്റ്റർ ഇന്ത്യ ജിന്റോ. വെള്ളം നിറച്ച രണ്ട് കുപ്പികൾ മാത്രം ഉപയോഗിച്ച് ശരീരത്തിന്റെ  എല്ലാ ഭാങ്ങൾക്കും വ്യായാമം നൽകുന്ന വിവിധ മുറകളാണ് അഭ്യസിപ്പിക്കുന്നത് 

ലോക ഡൗൺ കാരണം വീട്ടിൽ പെട്ടുപോയ ഫിറ്റ്നസ് ഫ്രീക്കുകൾക്ക്‌ ഊർജ്ജമാവുകയാണ് ജിന്റോ. ഹെൽത്ത് ക്ലബ്ബിനെ ആശ്രയിച്ചിരുന്നവർ  ആരും വ്യായാമം മുടക്കേണ്ട. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും വ്യായാമം ലഭിക്കുന്ന വിവിധ മുറകൾ വെള്ളം നിറച്ച രണ്ട് കുപ്പികൾ കുപ്പികൾ കൊണ്ട് അഭ്യസിക്കാം. ജിന്റോ അതെങ്ങനെ എന്ന് കാണിച്ചു തരും 

ഡമ്പലും  ബാറുകളും ഉപയോഗിച്ച് ചെയ്യുന്ന വ്യായാമങ്ങളാണ് വെള്ളം നിറച്ച    കുപ്പി ഉപയോഗിച്ച്  പരിശീലിപ്പിക്കുന്നത്. ഒരോ വ്യായാമവും 20 പ്രാവശ്യമെങ്കിലും ചെയ്യുക വഴി ശാരീരിക ക്ഷമത നിലനിർത്താമെന്ന് ജിന്റോ പറയുന്നു . സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ചെയ്യാവുന്ന ലളിതമായ വാം അപ്പ് വ്യായാമങ്ങളും പരിശീലിപ്പിക്കുന്നുണ്ട് ലോക് ഡൗൺ മൂലം  പ്രഭാത  സവാരി മുടങ്ങിയ പ്രായമായവർക്കായി ലളിതളായ  വ്യായാമ പരിശീലനവും  ജിന്റോ ഓൺ ലൈനിലൂടെ സൗജന്യമായി നൽകുന്നു

MORE IN KERALA
SHOW MORE
Loading...
Loading...