കേക്ക് മുറിച്ചില്ല, ആഘോഷങ്ങളില്ല; കോവിഡ് കാലത്തെ മന്ത്രിയുടെ വിവാഹവാർഷികം ഇതാ ഇങ്ങനെ

covidanniversery-02
SHARE

കോവിഡ്കാലത്തെ ഔദ്യോഗിക തിരക്കിനിടയിൽ മന്ത്രി വി.എസ്. സുനിൽകുമാറിന് ഇരുപതാം വിവാഹ വാർഷികം.  ആഘോഷങ്ങളേതുമില്ലാതെ പതിവ് വാട്സാപ് മെസേജിൽ ദമ്പതികൾ ആശംസകൾ കൈമാറി.

കോവിഡ് പ്രതിരോധവും അവലോകനവുമൊക്കെയായി മുഖ്യമന്ത്രിയുടെ ടീമിനൊപ്പം കൊച്ചിയിൽ തിരക്കിലമർന്ന ദിവസങ്ങൾ. ഇതിനിടയിലാണ് മന്ത്രി വി.എസ്.സുനിൽകുമാറിന്റെ രണ്ടു പതിറ്റാണ്ട് പിന്നിട്ട വിവാഹത്തിന്റെ വാർഷികവും. തൃശൂരിലെ വീട്ടിലേക്ക് പോയിട്ടുതന്നെ ദിവസങ്ങളായി. വിവാഹ വാർഷികത്തിൽ വാട്സാപ്പ് വഴി ആശംസകൾ കൈമാറി. 

ആഘോഷങ്ങൾ പതിവില്ല. പക്ഷെ ഭാര്യയ്ക്ക് ഒരു സാരി വാങ്ങിക്കൊടുക്കുക പതിവുണ്ട്. ഇക്കുറി അതുമില്ല. ഓർമയിലെ വസൂരിക്കാലത്തെകുറിച്ച് പറയുമ്പോൾ ഇക്കാലവും നമ്മൾ അതിജീവിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മന്ത്രി.

MORE IN KERALA
SHOW MORE
Loading...
Loading...