അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം; സപ്ലൈകോയുടെ സൗജന്യഭക്ഷ്യകിറ്റ് വിതരണം നീട്ടിയേക്കും

Untitled-4
SHARE

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീട്ടിയേക്കും. റേഷൻ കടകളിലെ തിരക്കും അവശ്യ വസ്തുക്കളുടെ ലഭ്യതക്കുറവുമാണ് കാരണം. ലഭ്യമല്ലാത്ത സാധനങ്ങൾക്ക് പകരം കിറ്റിൽ മറ്റിനങ്ങൾ കൂടുതൽ അളവിൽ ഉൾപ്പെടുത്താൻ സപ്ലെകോ  സർക്കാരിനോട് അനുമതി തേടി

പതിനേഴിനം സാധനങ്ങളാണ് സൗജന്യ കിറ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇതിൽ ഓരോ കിലോ വീതം ഉൾപ്പെടുത്തേണ്ട പഞ്ചസാരയും ചെറുപയറും ആവശ്യത്തിന് ലഭ്യമല്ല.  കർണാടകത്തിലെ മാണ്ഡ്യയിൽ നിന്ന് പത്ത് ലോഡ് പഞ്ചസാര ഓർഡർ ചെയ്തെങ്കിലും അതിർത്തിയിലെ നിയന്ത്രണം കാരണം എത്തിക്കാനായിട്ടില്ല. നാഫെഡ് വഴി 8700 ടൺ ചെറുപയറിന് ഓർഡർ കൊടുത്തിട്ടുണ്ട്. ഇതിൽ 300 ടൺ ആന്ധ്രയിൽ നിന്ന് എത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സപ്ലൈകോ സർക്കാരിനോട് ഇളവ് ആവശ്യപ്പെട്ടത് 

അന്ത്യോദയ അന്നയോജന കാർഡുകാർക്കുള്ള കിറ്റ് വിതരണം  ശനിയാഴ്ച തുടങ്ങി ബുധനാഴ്ച തീർക്കാനാണ് നിശ്ചയിച്ചത് .ഇതിന് 5, 95000 കിറ്റ് വേണം.51000 കിറ്റുകളേ ഇതുവരെ തയാറാക്കിയിട്ടുള്ളു . മാത്രമല്ല സൗജന്യ അരി വാങ്ങാൻ റേഷൻ കടകളിൽ നല്ല തിരക്കാണ്. കിറ്റ് കൂടിയാൽ തിരക്ക് ഇരട്ടിയാകും. ഇതൊഴിവാക്കാൻ കൂടിയാണ് വിതരണം അടുത്തയാഴ്ചത്തേക്ക് നീട്ടാൻ സപ്ലൈകോ ആലോചിക്കുന്നത്. സർക്കാർ തീരുമാനമായിരിക്കും ഇക്കാര്യത്തിൽ അന്തിമം

MORE IN KERALA
SHOW MORE
Loading...
Loading...