അതിഥി തൊഴിലാളികൾക്ക് ഭക്ഷണം വിളമ്പി ജനമൈത്രി പൊലിസ്; മാതൃക

food-police
SHARE

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ ജനമൈത്രി പൊലീസും. ജനമൈത്രി പൊലീസും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്നാണ് കഴിഞ്ഞമൂന്നുദിവസമായി അഥിതി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. ഏപ്രില്‍ 15വരെ ഭക്ഷണം നല്‍കാനാണ് തീരുമാനം.

കണ്ണങ്കരമുതല്‍ വലംഞ്ചുഴിവരെയുള്ള പ്രദേശത്ത് താമസിക്കുന്ന 500ല്‍പരം തൊഴിലാളികള്‍ക്കാണ് സൗജന്യ ഭക്ഷണംഎത്തിക്കുന്നത്. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയ എം.സി ഷെരീഫിന്റ നേതൃത്വത്തിലാണ് ഉദ്യമം.

വലംഞ്ചുഴി ജുമാമസ്ജിദിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ലോക് ഡൗണില്‍ ഭക്ഷണത്തിന് വിഷമതയനുഭവിക്കുന്നവര്‍ക്ക് വലിയ സഹായമാവുകയാണ് പദ്ധതി

MORE IN KERALA
SHOW MORE
Loading...
Loading...