മത്സ്യ മാർക്കറ്റ് മൂന്നു മണിക്കൂർ പ്രവർത്തിക്കും; കർശന നിർദേശങ്ങൾ

fish
SHARE

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ 16 മല്‍സ്യ ചന്തകളില്‍ രാവിലെ 7 മുതല്‍ 10 വരെ  മൂന്നു മണിക്കൂര്‍ ചില്ലറ വില്‍പ്പന അനുവദിക്കാന്‍ തീരുമാനം. മീനുമായി എത്തുന്ന വാഹനങ്ങളുടെ നമ്പറും വിലയും പൊലിസിനേയും ആരോഗ്യവകുപ്പിനേയും അറിയിക്കണം. അഞ്ചില്‍ കൂടുതല്‍ പേര്‍ മാര്‍ക്കറ്റില്‍ നില്‍ക്കരുതെന്ന കര്‍ശന നിര്‍ദേശവും കോര്‍പറേഷന്‍ നല്‍കുന്നു. ലോക്ക് ഡൗണ്‍ ലംഘിച്ച് കോഴിക്കോട് സെന്‍ട്രല്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ആളുകള്‍ കൂടിയതിനെ തുടര്‍ന്നാണ് കോര്‍പറേഷന്റെ തീരുമാനം 

സെന്‍ട്രല്‍ മല്‍സ്യ മാര്‍ക്കറ്റില്‍ രാവിലെ ഏഴു മുതല്‍ 10 വരെ പരീക്ഷണാടിസ്ഥാനത്തില്‍ വില്‍പ്പന നടത്താനായിരുന്നു  തീരുമാനം.എന്നാല്‍ ഏഴു മണിക്കു മുന്‍പേ മീന്‍ ലോറികളും വാഹനങ്ങളും എത്തി. ലോക്ക് ഡൗണ്‍ ലംഘിച്ച് വലിയ ആള്‍ക്കൂട്ടമാണ് പിന്നെ കണ്ടത്. ആരോഗ്യ വകുപ്പ് പൊലിസിന്റെ സഹായം തേടി.ഇവിടെ എത്തിയ ആളുകളേയും വില്‍പ്പനകാരേയും ഏഴു മീന്‍ ലോറികളും തിരിച്ചയച്ചു. ഇതിനെ തുടര്‍ന്നായിരുന്നു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മല്‍സ്യ വില്‍പ്പനകാരുടേയും ആരോഗ്യ വകുപ്പിന്റേയും പൊലിസിന്റേയും യോഗം വിളിച്ചത്. കോര്‍പറേഷന്‍ പരിധിയിലെ 16 മല്‍സ്യ ചന്തകളില്‍ ചില്ലറ വില്‍പ്പന അനുവദിക്കും.ഇങ്ങോട്ടെത്തുന്ന ലോറികളുടെ എണ്ണത്തില്‍ നിയന്ത്രണം വരുത്തും.ഒപ്പം വില പ്രദര്‍ശിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവും കച്ചവടക്കാര്‍ക്ക് നല്‌‍കി

അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന മുന്നറിയിപ്പും മേയര്‍ നല്‍കിയിട്ടുണ്ട്ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയവര്‍ക്കെതിരെ ടൗണ്‍ പൊലിസ് കേസെടുത്തു

MORE IN KERALA
SHOW MORE
Loading...
Loading...