കോവിഡ് കാലത്ത് ശ്രദ്ധേയമായി ഒരു ഹ്രസ്വചിത്രം‍; അണിയറയിൽ തിളങ്ങി മിമിക്രി കലാകാരന്മാർ

mimicry
SHARE

ലോക്ഡൗണ്‍ ബോറടി മാറ്റാന്‍ വ്യത്യസ്ത ഇടങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ സ്വയം ഷൂട്ട് ചെയ്തെടുത്ത ‌ഹ്രസ്വചിത്രവുമായി കണ്ണൂരിലെ മിമിക്രി കലാകാരന്മാര്‍. ചാപ്ലിന്‍സ് ഇന്ത്യ എന്ന ട്രൂപ്പിലെ അംഗങ്ങളാണ് കോവിഡ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ചിത്രം അണിയിച്ചൊരുക്കിയത്. 

ലോക്ഡൗണ്‍ കാലം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കാം എന്ന ചിന്തയിലാണ് ഹൃസ്വചിത്രമെന്ന ആശയം രൂപംകൊണ്ടത്. തിരക്കഥ അനുസരിച്ച്  മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തു. മൊബൈലില്‍ തന്നെ എഡിറ്റും. കോവിഡ് 19നെ പ്രതിരോധിക്കാനായി സാമൂഹിക അകലം പാലിച്ച് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടതിന്‍റെ പ്രാധാന്യമാണ് കാര്യത്തില്‍ ചില കളികള്‍ എന്ന ചിത്രത്തിന്‍റെ പ്രമേയം. 

സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കൂടുതല്‍ ഹൃസ്വചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...