ഭൂമിക്ക‌ടിയില്‍ നിന്ന് മുഴക്കം, പിന്നാലെ ഭൂചലനം; ആശങ്ക

earth
SHARE

അതിരപ്പിള്ളി പിള്ളപ്പാറയില്‍ ഭൂമിയ്ക്കടയില്‍ നിന്ന് മുഴക്കം കേട്ടതായി നാട്ടുകാര്‍. ഈ സമയം, ഭൂചലനവും അനുഭവപ്പെട്ടു. വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇരുപത്തിനാലു മണിക്കൂറിനിടെ നാലു തവണ ഭൂമി കുലുങ്ങി. ഭൂമിയ്ക്കടിയില്‍ നിന്ന് മുഴക്കവും കേട്ടു. ചെറിയ ദൂരം മാത്രമായിരുന്നു ഇങ്ങനെ അനുഭവപ്പെട്ടത്. അടുക്കളയിലെ പാത്രങ്ങള്‍ വരെ കുലുങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു. കോവിഡിനു പിന്നാലെ ഭൂചലനം അനുഭവപ്പെട്ടത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വിവരമറിഞ്ഞ് ജനപ്രതിനിധികള്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.

ഭൂകമ്പമാപിനി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...