നിരത്തിൽ നിയന്ത്രണം കടുപ്പിച്ച് പൊലീസ്; കർശന പരിശോധന

policecontrol-06
SHARE

മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായ അഭ്യര്‍ഥനക്ക് ശേഷവും അനാവശ്യയാത്രക്കാര്‍  റോഡിലിറങ്ങിയതോടെ സംസ്ഥാനത്ത് പൊലീസ് നിയന്ത്രണം കര്‍ശനമാക്കി. നിസാരകാര്യത്തിന് വരുന്നവരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഉള്‍പ്പടെ തിരിച്ചയച്ചു. കോവിഡിന്റെ ഹോട് സ്പോട്ടെന്ന് വിലയിരുത്തപ്പെടുന്ന കാസര്‍കോട്ടും പത്തനംതിട്ടയും റോഡില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു നിന്നു. റോഡില്‍ പരിശോധന നടത്തുന്ന പൊലീസുകാര്‍ക്ക് തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഐസ്ക്രീം വിതരണം വിതരണം ചെയ്്തു.  

രാവിലെ മുതല്‍ സംസ്ഥാനത്തെ റോഡുകളില്‍ പൊലീസ് നിയന്ത്രണം  കടുപ്പിച്ചു. അനാവശ്യമായി ഒരൊറ്റ വാഹനനവും പൊലീസ് പരിശോധന കടന്നു പോകാന്‍ തലസ്ഥാന നഗരത്തില്‍ അനുവദിച്ചില്ല. നിസാര ആശുപത്രി ആവശ്യത്തിന് വന്നവരെ പാപ്പനംകോട് പൊലീസ് തടഞ്ഞു തിരിച്ചയച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും അവശ്യസര്‍വീസുകാരെയും വീട്ടാവശ്യങ്ങള്‍ക്ക് പോകുന്നവരെയുമാണ് റോഡില്‍ കണ്ടത്. അനാവശ്യമായി ചുറ്റാനിറങ്ങുന്ന ഇരുചക്രവാഹനയാത്രക്കാര്‍ നന്നേകുറഞ്ഞു. കാസര്‍കോട് റോഡ് ഏതാണ് പൂര്‍ണായി തന്നെ ഒഴിഞ്ഞികിടക്കുകയാണ്. പത്തതംതിട്ട ജില്ലയില്‍ ഇടറോഡുകള്‍ ഉള്‍പ്പടെ പൊലീസ് അടച്ചു. എന്നാലും ജില്ലയിലെ ഗുരുതര സാഹചര്യം ഒഴിഞ്ഞിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു 

ലോക്ഡൗണിനോട് പാലക്കാട് പൊരുത്തപ്പെട്ടു. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി വഴികളിലൂടെ കേരളത്തിലേക്ക് വരുന്നവരെ കണ്ടെത്താനും നിരീക്ഷണം തുടരുന്നുണ്ട്. ലോക്ഡൗണ്‍ ലംഘിച്ചവര്‍ക്ക് പിടിവീണതോടെ കൊല്ലം നിരത്തിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങിയവര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലയില്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കൂടുതലായി കാണപ്പെട്ടു.  പക്ഷെ പലയിടത്തും പൊലീസിന്റെ വലയിലായി. പൊതുപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ച ചെറുതോണിയില്‍ പരിശോധനയ വര്‍ധിപ്പിച്ചു.വനപാതിയിലൂടെ തമിഴ്നാട്ടിലേക്ക് കടക്കാതിരിക്കാന്‍ ഇടുക്കിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തുന്നുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...