നിരീക്ഷണത്തില്‍ ഇരുന്ന് കറങ്ങേണ്ട: വീഡിയോ കോളിൽ പൊലീസ് കുടുക്കും

policevideocall-03
SHARE

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തു പോകുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസിന്റെ വീഡിയോ കോള്‍. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവരെ ഡി.ഐ.ജി.: എസ്.സുരേന്ദ്രന്‍ വീഡിയോ കോള്‍ ചെയ്തു വിവരങ്ങള്‍ തിരക്കി.   

കോവിഡ് സംശയിച്ച് നൂറുകണക്കിനാളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇങ്ങനെ, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീട്ടില്‍തന്നെയുണ്ടോ എന്നു പരിശോധിക്കാന്‍ പൊലീസ് കണ്ടെത്തിയ വഴിയാണ് വാട്സാപ്പ് വീഡിയോ കോളുകള്‍. നിരീക്ഷണത്തില്‍ കഴിയുന്നവരെ ഫോണില്‍ വിളിക്കുമ്പോള്‍ പൊലീസ് ചോദിക്കുന്നത് സുഖവിവരങ്ങളാണ്. പക്ഷേ, ഉദ്ദേശ്യം അതല്ല. ആരെങ്കിലും പുറത്തിറങ്ങി വണ്ടികളില്‍ യാത്ര ചെയ്യുന്നുണ്ടോ?. കറങ്ങി നടക്കുന്നുണ്ടോ? ഇതും കൂടി നിരീക്ഷിക്കുകയാണ് പൊലീസിന്റെ ഉദ്ദേശ്യം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന പലരും പുറത്ത് ചുറ്റിക്കറങ്ങി നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് വീഡിയോ കോള്‍ പരിശോധന. 

നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കിയ പൊലീസ് വീടുകളില്‍ പോലും നിരീക്ഷണത്തിനായി വാട്സാപ്പ് ഉപയോഗിക്കുകയാണ്. വീടുകളില്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അതു ലംഘിച്ചാല്‍ വീഡിയോ കോളില്‍ പിന്‍തുടര്‍ന്ന് കേസെടുക്കും. 

MORE IN KERALA
SHOW MORE
Loading...
Loading...