അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ ഡി.ഐ.ജി നേരിട്ടെത്തി

dig-meeting-03
SHARE

തൃശൂരില്‍ അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കാന്‍ ഡി.ഐ.ജി. എസ്.സുരേന്ദ്രന്‍ തൊഴിലാളികളുടെ ക്യാംപുകളില്‍ നേരിട്ടെത്തി. ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു. പായിപ്പാട് സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസിന്റെ നീക്കം. 

തൃശൂര്‍ കുട്ടനെല്ലൂരിലെ ഇതരസംസ്ഥാന തൊഴിലാളി ക്യാംപിലാണ് ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ നേരിട്ടു ബോധവല്‍ക്കരണത്തിന് ഇറങ്ങിയത്. ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഡി.ഐ.ജി ഉറപ്പുനല്‍കി. എല്ലാവര്‍ക്കും രണ്ടാഴ്ച കഴിയാനുള്ള ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷണമോ ചികില്‍സയോ ആവശ്യം വന്നാല്‍ വിളിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥരുടെ നന്പറുകള്‍ തൊഴിലാളികള്‍ക്കു കൈമാറി. പൊലീസിനൊപ്പം ഐ.എം.എ പ്രതിനിധികളും എത്തിയിരുന്നു. തൊഴിലാളികളുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.

എല്ലാ തൊഴിലാളികളേയും മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. പണിയില്ലെങ്കിലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഓരോരുത്തരേയുംബോധവല്‍ക്കരിച്ച ശേഷമായിരുന്നു ഡി.ഐ.ജിയും സംഘവും മടങ്ങിയത്. പ്രതിഷേധിക്കാന്‍ പറഞ്ഞ് ആരെങ്കിലും വന്നാല്‍ ഉടനെ പൊലീസിനെ വിവരം അറിയിക്കാനും തൊഴിലാളികള്‍ക്കു നിര്‍ദ്ദേശം നല്‍കി. പൊലീസിന്റെ സന്ദര്‍ശനം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമായി.

MORE IN KERALA
SHOW MORE
Loading...
Loading...