ക്ഷേമപെൻഷനുകൾ മുടങ്ങിയിട്ട് ഇത് ആറാം മാസം; വാർദ്ധക്യത്തിൽ ദുരിതജീവിതം

bonacad
SHARE

പൂര്‍ണയാത്രാവിലക്ക് വന്നതോടെ തിരുവനന്തപുരം ബോണക്കാട് എസ്റ്റേറ്റിലെ പ്രായമായവരുടെ ജീവിതമാണ് കൂടുതല്‍ ദുഃസഹമായത്. വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പടെ ക്ഷേമപെന്‍ഷനുകള്‍ ഇവര്‍ക്ക് കിട്ടിയിട്ട് ആറുമാസമായി. പെന്‍ഷനുകള്‍ അടുത്തമാസം ഒന്നുമുതല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും കൃത്യമായി നടപ്പാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. റേഷന്‍കട പ്രവര്‍ത്തിക്കുന്നതുകൊണ്ടുമാത്രം പട്ടിണിയാകുന്നില്ലെന്ന് തൊഴിലാളികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

മുരുകന്‍ . വയസ്സ് എഴുപത്തിയെട്ട് ബോണക്കാട് മഹാവീര്‍ പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു. രക്തസമ്മര്‍ദ്ദം കൂടി കൈകാല്‍ തളര്‍ന്നുകിടപ്പാണ്.  ഇദ്ദേഹത്തെപ്പോലെയുള്ള കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മരുന്ന് കിട്ടുന്നില്ല. വിതുരയില്‍ പോയിവാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുമില്ല

വാര്‍ധക്യകാല പെന്‍ഷനും വിധവാ പെന്‍ഷനുമാണ് പലരുടെയും ജീവന്‍ നിലനിര്‍ത്തുന്നത്. ആറുമാസമായി ക്ഷേമപെന്‍ഷനുകള്‍ മുടങ്ങി. അടുത്തമാസം ഒന്നുമുതല്‍ ക്ഷേമപെന്‍ഷന്‍ കുടുശിക തീര്‍ത്തുനല്‍കുമെന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണിവര്‍. തലമുറകളായി ഇവിടെ കഴിയുന്നവരാണ് തൊഴിലാളി കുടുംബങ്ങള്‍. വര്‍ഷങ്ങളായി ഇവര്‍നേരിടുന്ന പ്രശ്നങ്ങള്‍ നാടുമുഴുവന്‍ നിശ്ചമായപ്പോള്‍ ഇരട്ടിച്ചു.

ബോണക്കാട്ടെ സൂപ്പര്‍വൈസറായിരുന്ന രാജാമണിക്ക് രണ്ടുപതിറ്റാണ്ടുമുമ്പ് അനുവദിച്ച റേഷന്‍കട ഇപ്പോള്‍ മകന്‍ ആര്‍. രാജേന്ദ്രന്‍ ഏറ്റെടുത്തുനടത്തുന്നു.  പക്ഷേ അരിമാത്രംപോരല്ലോ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍. കെ.എസ്.ആര്‍..ടി ബസ്് സര്‍വീസ് പച്ചകറികളും അവശ്യം മരുന്നുകളും എത്തിക്കാന്‍ സംവിധാനമുണ്ടാക്കിയേ മതിയാകൂ. രാജ്യത്തിന്റെ നിശ്ചലാവസ്ഥ മാറുന്നതുവരെയെങ്കിലും.

MORE IN KERALA
SHOW MORE
Loading...
Loading...