2 കോടി വില വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ; കൈകോർത്ത് ബോബി ചെമ്മണൂരും

boby-corona-help
SHARE

കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്റീനിൽ കഴിയുന്നതിന് വേണ്ടി 2 കോടി രൂപയോളം ചെലവ് വരുന്ന 200 ഇഗ്ലു ലിവിങ് സ്പേസുകൾ സർക്കാർ ആശുപത്രികളിലേക്ക് സൗജന്യമായി നൽകുമെന്ന് ഡോ. ബോബി ചെമ്മണൂർ. എസിയിലും ഡിസിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ എയർകണ്ടീഷൻഡ് പോർട്ടബിൾ ലിവിങ് സ്പേസ് ആണ് ഇഗ്ളൂ. ഇതു പ്രവർത്തിപ്പിക്കാൻ സാധാരണ വൈദ്യുതി ചാർജിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ വരികയുള്ളൂ. 

ഡോ.ബോബി ചെമ്മണൂർ, ലതീഷ് വി. കെ ( എൻജിനീയർ), ദുബായ് ഖലീജ് ടൈംസ് മുൻ പത്രപ്രവർത്തകനായ ചാലക്കൽ ലാസർ ബിനോയ് എന്നിവരാണ് ഇഗ്ലു എന്ന ഈ നൂതന ആശയത്തിന് പിന്നിൽ. ഇവ കൈമാറുന്നതിനായി ഡി എം ഒ യുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. ശുചിമുറിയും, വിരസത ഒഴിവാക്കാൻ ടിവിയും, വെർച്യുൽ റിയാലിറ്റി സൗകര്യങ്ങളുമുള്ള ഇഗ്ലുവിന്റെ പുതിയ വേർഷന്റെ ഡിസൈനിങ്  നടന്നുകൊണ്ടിരിക്കുകയാണ്.

MORE IN KERALA
SHOW MORE
Loading...
Loading...