ഞങ്ങൾ തയാർ; ഉടനടി മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്: മാതൃക

cm-youth-congress-post
SHARE

കേവിഡ് 19 മഹാമാരിയെ ചെറുക്കാൻ യുവാക്കളുടെ സന്നദ്ധസേന വേണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം നിമിഷങ്ങൾക്കകം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്. കൊടിയുടെ നിറമൊന്നും നോക്കാതെ നാടിന് വേണ്ടിയുള്ള കൂട്ടായ്മ ആകണം അതെന്നായിരുന്നു മുഖ്യമന്ത്രി മുന്നോട്ടുവച്ച ആശയം. #WeAreReady എന്ന ഹാഷ്ടാഗോട് കൂടിയാണ് കോൺഗ്രസ് യുവനേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷന്‍ ശബരീനാഥൻ എംഎൽഎയും ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു. 

സംസ്ഥാനത്ത് 19പേര്‍ക്കു കൂടി ഇന്ന് വൈറസ്ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 9 പേര്‍, കാസര്‍കോട് 3, മലപ്പുറം 3, തൃശൂര്‍ 2, ഇടുക്കി 1, വയനാട് 1. ആകെ രോഗബാധിതര്‍ 138, ചികില്‍സയിലുള്ളവര്‍ 126. കേന്ദ്രത്തിന്റെ കോവിഡ് സാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഞ്ചായത്തുകളിലും നഗരസഭകളിലും സൗകര്യങ്ങള്‍ ഒരുക്കി, ഭക്ഷണവിതരണം ഉടന്‍. കമ്യൂണിറ്റി കിച്ചന്‍ തയാറായി. കാര്‍ഡില്ലാത്തവര്‍ക്കും റേഷന്‍കട വഴി സൗജന്യമായി ഭക്ഷ്യധാന്യം നല്‍കും. ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതലെന്നും മുഖ്യമന്ത്രി.

പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധസേനയെ ക്ഷണിച്ചു. 2,36,000 പേര്‍ അടങ്ങുന്ന സന്നദ്ധ സേന രംഗത്തിറങ്ങും. 941 പഞ്ചായത്തുകളില്‍ 200 വീതം, മുന്‍സിപ്പാലിറ്റികളില്‍ 500 വീതം. 22–40 വയസിനിടയിലുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി റജിസ്ട്രേഷന്‍ നടത്താം പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, യാത്രാച്ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കും. അവശ്യവസ്തുക്കള്‍ വില കൂട്ടി വില്‍ക്കുന്നത് തടയും, കര്‍ക്കശ നടപടിയെടുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് അവശ്യവസ്തുക്കളെത്തിക്കാന്‍ ഉന്നതതലസംഘത്തെ ചുമതലപ്പെടുത്തും.

MORE IN KERALA
SHOW MORE
Loading...
Loading...