കോവിഡിന് ഒരു പിവിസി പൈപ്പിന്റെ അകലം; ആശയത്തിന് നാട്ടുകാരുടെ കയ്യടി

ration-web
SHARE

കോവിഡിന് സാമൂഹ്യ അകലം പ്രഖ്യാപിച്ച ഒരു റേഷന്‍ കടയുണ്ട് തിരുവനന്തപുരം വെണ്‍പാലവട്ടത്ത്. ഭക്ഷ്യസാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് നേരിട്ട് എടുത്തുനല്‍കുന്നതിന് പകരം അകലം പാലിച്ച് പിവിസി പൈപ്പിലൂടെയാണ് ഉടമയായ സുകുമാരന്‍ സാധനങ്ങള്‍ നല്‍കുന്നത്. സുകമാരനും ഭാര്യ സോജയും കണ്ടെത്തിയ ആശയത്തിന് നാട്ടുകാര്‍ക്കിടയിലും മികച്ച അഭിപ്രായമാണ്

കോവിഡല്ല ഇനി ആരുവന്നാലും സുകുമാരന്റെയും ഭാര്യ സോജയുടെയും റേഷന്‍ കടയില്‍ നിന്ന് ഒരു നിശ്ചിത അകലം വിട്ടെ നില്‍കാനാകൂ. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യ സാധനങ്ങളുടെ വില്‍പന കേന്ദ്രമായതിനാല്‍ റേഷന്‍ കട തുറക്കേണ്ടതുണ്ട്. സാധനം വാങ്ങാനെത്തുന്നവരുടെയും സ്വയം സുരക്ഷയും കണക്കിലെടുത്താണ് ഭക്ഷ്യസാധനങ്ങള്‍ പൈപ്പിലൂടെ നല്‍കാന്‍ ഇവര്‍ തീരുമാനിച്ചത്.

ഇവരുടെ ആശയം സമീപത്തുള്ള കച്ചവടക്കാരും ഏറ്റെടുത്തു കഴിഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...