കോവിഡ് കാലത്തും യൂണിയൻകാർക്ക് 'കൂലിത്തർക്കം'; ചുമടിറക്കി കൗൺസിലർമാരും യുവാക്കളും

maveli-26
SHARE

രാജ്യം യുദ്ധസമാനമായ സാഹചര്യത്തെ നേരിടുമ്പോഴും കൂലിയിൽ ഉടക്കി ചുമടിറക്കാതെ തൊഴിലാളി യൂണിയനുകൾ. ഏലൂരിൽ മാവേലി സ്റ്റോറിലേക്കുള്ള സാധനങ്ങൾ ഇറക്കുന്നതിനെ ചൊല്ലിയാണ് ഐഎൻടിയുസി യൂണിയൻ ഇടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് അരി, പഞ്ചസാര, എണ്ണ തുടങ്ങിയ അവശ്യ സാധനങ്ങളുമായി രണ്ട് വണ്ടി മാവേലി സ്റ്റോറിലേക്ക് എത്തിയത്.

യുണിയൻ വഴങ്ങാതിരുന്നതോടെ സാധനങ്ങൾ വാങ്ങാൻ ക്യൂ നിന്ന ജനങ്ങളും ആശങ്കയിലായി. ഇതോടെയാണ് ചുമടിറക്കാൻ സന്നദ്ധരായി കൗൺസിലർമാരായ സുജിലും, നവാസും സ്ഥലത്തെ ചെറുപ്പക്കാരുമെത്തിയത്. ഒത്തുപിടിച്ചതോടെ നിമിഷ നേരം കൊണ്ട് രണ്ട് വണ്ടിയിലെയും സാധനങ്ങൾ മാവേലി സ്റ്റോറിലായി. ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ എത്തുമെന്ന ഉറപ്പും നൽകിയാണ് ഇവർ മടങ്ങിയത്.

അധിക കൂല നൽകാതെ ചുമടിറക്കില്ലെന്ന നിലപാട് യൂണിയൻ സ്വീകരിച്ചതോടെ മാവേലി സ്റ്റോറിലെ വനിതാ ജീവനക്കാരാണ് ചുമടിറക്കിക്കൊണ്ടിരുന്നത്. ഭാരം കൂടിയ ചാക്കുകളിറക്കാൻ പുറമേ നിന്നുള്ള ആരുടെയെങ്കിലും സഹായവും ഇവർ തേടിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു തുകയാണ് ഇയാൾക്ക് കൂലിയായി നൽകിയിരുന്നത്. മാർച്ച് ഒന്ന് മുതലാണ് തൊഴിലാളി യൂണിയൻ ചുമടിറക്കാതായത്.

MORE IN KERALA
SHOW MORE
Loading...
Loading...