‘കോവിഡി’ൽ രാഹുലിന്റെ ആശ്വാസം; വെന്റിലേറ്ററിനായി ഫണ്ട് അനുവദിക്കും

rahul-web
SHARE

കോവിഡ് ആശങ്കകള്‍ക്കിടെ  ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും രാഹുല്‍ ഗാന്ധിയുടെ വക മാസ്ക്കുകളും സാനിറ്റൈസറുമെത്തി. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെത്തിച്ച് സാമഗ്രികള്‍ കൈമാറി

കോവിഡ് ആശങ്കകള്‍ക്കിടെയുളള ക്ഷാമം മനസിലാക്കിയാണ് രാഹുല്‍ ഗാന്ധി മാസ്ക്കും സാനിറ്റൈസറും തെര്‍മോ സ്കാനറും എത്തിച്ചു നല്‍കിയത്. കര്‍ണാടകയില്‍ നിന്നു ശേഖരിച്ചാണ് ഇരുപതിനായിരം മാസ്ക്കും ആയിരം ലീറ്റര്‍ സാനിറ്റൈസറും ജില്ല ഭരണകൂടങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. കോഴിക്കോടും മലപ്പുറത്തും എ.പി. അനില്‍കുമാര്‍ എം.എല്‍.എയാണ് രാഹുല്‍ഗാന്ധിക്കു വേണ്ടി കൈമാറിയത്.

കൂടുതല്‍ വെറ്റിലേറ്റര്‍ സൗകര്യം  ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനായി ഫണ്ടനുവദിക്കാമെന്നും രാഹുല്‍ഗാന്ധി കലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...