പുറത്തിറങ്ങാനായി അളിയനെ 'കൊന്നു'; പൊലീസ് വിളിച്ചപ്പോൾ ഫോണെടുത്തത് 'പരേതൻ'

aliyan-26
പ്രതീകാത്മക ചിത്രം
SHARE

ലോക്ഡൗണിൽ പുറത്തിറങ്ങുന്നതിനായി അളിയനെ 'കൊന്ന' അളിയൻ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം. കൊല്ലത്ത് നിന്നും താമരക്കുളത്തേക്ക് പോയ യുവാവാണ് പൊലീസിന്റെ കസ്റ്റഡിയിലായത്. 

 ഓട്ടോയിലെത്തിയ ഇയാൾ പൊലീസ് തടഞ്ഞപ്പോൾ അളിയൻ മരിച്ചു പോയെന്ന് എഴുതിയ സത്യവാങ്മൂലം കാണിച്ചു. സംശയം തോന്നിയ പൊലീസുകാർ അളിയന്റെ നമ്പർ വാങ്ങി അതിലേക്ക് വിളിച്ചപ്പോൾ ഫോണെടുത്തത് ' മരിച്ച അളിയൻ'.  കള്ളി വെളിച്ചത്തായതോടെ യുവാവ് കുടുങ്ങി. യുവാവിനോട് യാത്ര ചെയ്യാനുള്ള എളുപ്പമാർഗം ഉപദേശിച്ച് കൊടുത്ത ഓട്ടോ ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...