എങ്ങനെയും നാട്ടിലെത്തണം; ലോറിയിൽ കടക്കാൻ ശ്രമിച്ചവരെ തിരിച്ചയച്ചു

journey-web
SHARE

ലോക് ഡൗണിനിടയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാനായി വഴികള്‍ തേടി ഇതരസംസ്ഥാന തൊഴിലാളികള്‍. തലശേരിയില്‍നിന്ന് തമിഴ്നാട്ടിലേക്ക് രണ്ടുലോറികളിലായി പോകാന്‍ ശ്രമിച്ച എഴുപതോളം തൊഴിലാളികളെയാണ് പയ്യോളി പൊലീസ് പിടികൂടി തിരികെ അയച്ചത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ലോറിയില്‍ സേലത്തേക്ക് പോകാന്‍ ശ്രമിച്ചത്. തലശേരിയില്‍നിന്ന് യാത്ര തുടങ്ങി പയ്യോളിയിലെത്തിപ്പോള്‍ പൊലീസ് പിടികൂടി. എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളിലായി തലശേരിയിലേക്ക് തന്നെ മടക്കി അയച്ചു.

സംസ്ഥാന അതിര്‍ത്തി അടച്ചതിനാല്‍ തമിഴ്നാട്ടിലേക്ക് പോകാനാവില്ലെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കഴിഞ്ഞദിവസവും ഇതേ മാതൃകയില്‍ തമിഴ്നാട്ടിലേക്ക് യാത്ര ചെയ്തവരെ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് പിടികൂടി തിരികെ അയച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...