ലോക്ഡൗൺ രണ്ടാംദിനം തന്നെ പട്ടിണിയിൽ; ഭക്ഷണം നൽകി കൊച്ചി

mayor-food
SHARE

അടച്ചിടലിനെ തുടര്‍ന്ന് വഴിയിലായവര്‍ക്ക് ഭക്ഷണം നല്‍കി  കൊച്ചി നഗസഭ. മേയര്‍ സൗമിനി ജെയിന്‍ സന്നദ്ധപ്രവര്‍ത്തകരുമായെത്തി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. നഗരസഭയുടെ നേതൃത്വത്തില്‍ ഇന്നുമുതല്‍ കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ച് വിപുലമായ ഭക്ഷണവിതരണം തുടങ്ങും.

ലോക്ഡൗണിന്റെ രണ്ടാം ദിവസം തന്നെ പട്ടിണിയില്‍ അമര്‍ന്നിരിക്കുകയാണ്. സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍. തെരുവോരങ്ങള്‍ വീടാക്കിയവര്‍ വിശന്ന് വലഞ്ഞ് പാലത്തിനടിയിലും കടത്തിണ്ണയിലുമെല്ലാം ഒറ്റയ്ക്ക് കൂട്ടമായും ഇരിക്കുന്നു. മുഖത്തെ ദയനീയതകണ്ടാല്‍ തന്നെ വിശപ്പിന്റെ വിളി എത്രത്തോളം ഉണ്ടെന്ന് വ്യക്തമാകും.

ഇവര്‍ക്ക് ഭക്ഷണവുമായാണ് മേയര്‍ സൗമിനി ജെയിനും സംഘവും രാത്രിതന്നെ എത്തിയത്. പൊതിച്ചോറ് കണ്ടതോടെ പലര്‍ക്കും ആശ്വാസമായി.

കിട്ടിയവരൊക്കെ നന്നായികഴിച്ചു. ഇനിയുള്ള ദിവസങ്ങളില്‍  മുന്ന് നേരവും ഭക്ഷണമെത്തിക്കുമെന്നാണ് മേയറുട ഉറപ്പ്.

വിവിധ സംഘടനകളുടെ സഹാത്തോടെ ഇന്ന് തന്നെ കമ്യൂണിറ്റി കിച്ചണ്‍ തുടങ്ങും.  കൊച്ചി ടൗണ്‍ഹാള്‍ കേന്ദ്രീരിച്ച് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യും. തെരുവുകളിലുള്ളവര്‍ക്കും  വരുമാനം നിലച്ച ദിവസ വേതനക്കാര്‍ക്കുമെല്ലാം  ഭക്ഷണമെത്തിക്കും.

MORE IN KERALA
SHOW MORE
Loading...
Loading...