കോവിഡിനെ തുരത്തുന്നവർക്ക് പടച്ചട്ട; സുരക്ഷാകിറ്റൊരുക്കി കെയറോൺ

padachatta-web
SHARE

കോവിഡിനെ തുരത്താന്‍ പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പടച്ചട്ടയൊരുക്കുയാണ് കൊച്ചിയിലെ കെയറോണ്‍ ഹെല്‍ത്ത് കെയര്‍ സ്വലൂഷന്‍സ്. ഡോക്ടര്‍മാര്‍ക്കും രോഗികളെ പരിചരിക്കുന്നവര്‍ക്കും വ്യക്തിഗത സുരക്ഷാകിറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നത് ഇവിടെ നിന്നാണ്. ദിവസവും പതിനായിരത്തിലേറെ പിപിഇ കിറ്റുകളാണ് കെയിറോണില്‍ നിന്ന് കേരളത്തിനകത്തും പുറത്തുമുള്ള ചികില്‍സാകേന്ദ്രങ്ങളിലെത്തുന്നത്

‌യുദ്ധഭൂമിയില്‍ പൊരുതുന്നവര്‍ക്കായുള്ള പടച്ചട്ടയൊരുങ്ങുകയാണിവിടെ. സൂഷ്മതയോടെ, 100 ശതമാനം സുരക്ഷിതത്വം പാലിച്ച്. രാജ്യാന്തര നിലവാരത്തില്‍  സുരക്ഷാ കവചങ്ങള്‍ ഒരുക്കുന്ന ജോലി ഏറെ കാലം മുന്‍പേ തുടങ്ങിയതാണ് കെയ്റോണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്. 

കേരളം രണ്ട് വട്ടം നിപ്പയെ നേരിട്ടപ്പോഴും പിപിഇ കിറ്റുകള്‍ എത്തിച്ച് ഇവിടെ നിന്നായിരുന്നു. കോവിഡ് 19 വന്നതോടെ ഉല്‍പാദനം ഇരട്ടിയാക്കി. 

കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും കിറ്റുകള്‍ക്കായി ആവശ്യക്കാരുടെ ഒഴുക്കാണ്,.

ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ തൊഴിലാളികളുടെ ജോലി സമയവും നീട്ടി. എങ്കിലും രോഗ ഭീതി കാരണം ചിലരെ വീട്ടുകാര്‍ ജോലിക്ക് വിടുന്നില്ല,. അത്തരക്കാരോട് ജെയിംസിന് പറയാനുള്ളത് ഇതാണ്...

MORE IN KERALA
SHOW MORE
Loading...
Loading...