ഭക്ഷണം വേണമെന്ന് പറയാന്‍ മടിയുണ്ടാവും; നമ്പർ ഉണ്ട്, വിളിക്കാം; ഹൃദയം തൊട്ട് മുഖ്യമന്ത്രി

pinarayi-vijayan-press-meet
SHARE

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തിയ വാർത്താസമ്മേളനം കേരളത്തിന് പകരുന്ന ആശ്വാസം വളരെ വലുതാണ്.  സാധാരണക്കാരന്റെ ആവശ്യങ്ങൾ മനസിലാക്കിയാണ് അദ്ദേഹം പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതിൽ കേരളത്തിൽ ഒരാൾ പോലും പട്ടിണി കിടക്കേണ്ട സാഹചര്യം ഒഴിവാക്കാൻ സർക്കാർ സ്വീകരിച്ച നടപടി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.  

‘തനിച്ച് താമസിക്കുന്നവരെ നമ്മൾ കൂടുതൽ കരുതണം. അവർക്ക് ഭക്ഷണം കിട്ടാതെ പോകരുത്. ഒരാളും കേരളത്തിൽ പട്ടിണി കിടക്കരുത്. അങ്ങനെയുള്ളവരെ കണ്ടെത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. അവർക്കുള്ള ഭക്ഷണം പഞ്ചായത്തോ നഗരസഭയോ അവരുടെ കയ്യിലെത്തിക്കണം. ഇതിനായി കമ്മ്യൂണിറ്റി കിച്ചൺ ഉണ്ടാക്കും. അവിടെ ഭക്ഷണം പാകം ചെയ്ത് വിശന്നിരിക്കുന്നവരുടെ മുന്നിലെത്തിക്കണം. വിതരണത്തിന് സന്നദ്ധ പ്രവർത്തകർ മുന്നോട്ടുവരും. അത് നിറത്തിന്റേയോ കൊടിയുടെയോ അടയാളത്തിലാവരുത്. കൂട്ടായി ചെയ്യണം. ചിലർക്ക് ഭക്ഷണം വേണമെന്ന് വ്യക്തികളോട് പറയാൻ ബുദ്ധിമുട്ടുണ്ടാകും. അവർക്കായി തദ്ദേശസ്ഥാപനങ്ങൾ ഒരു െമാബൈൽ നമ്പർ പ്രസിദ്ധീകരിക്കും. അതിൽ വിളിച്ച് പറഞ്ഞാ മതി ഭക്ഷണം വീട്ടിലെത്തും.

പിന്നെ 21 ദിവസം നമ്മൾ വീട്ടിലാണ്. നമുക്ക് പച്ചക്കറി കൃഷി ചെയ്തൂടെ. വീട്ടിൽ തന്നെ പച്ചക്കറി തോട്ടം ഒരുക്കാം. കുഞ്ഞുങ്ങളും അച്ഛനും അമ്മയും അടക്കം എല്ലാവരും ചേർന്ന് പച്ചക്കറികൾ നട്ടുപിടിപ്പിക്കണം. വീട്ടിൽ നിൽക്കാൻ സമയമില്ല എന്ന പരാതി ഒഴിവാക്കാം. ഇൗ സമയം നമുക്ക് പച്ചക്കറി നട്ടുപിടിപ്പിക്കാം.’അദ്ദേഹം പറഞ്ഞു

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബവ്റിജസ് ഷോപ്പുകളും കള്ളുഷാപ്പുകളും അടച്ചിടും. എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ചു. പകർച്ചവ്യാധി തടയുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിനുള്ള ഓർഡിനൻസാണിത്. ഇതിനു ഗവർണറുടെ അനുമതി തേടും. പൊതു ഇടങ്ങളിലെ ചടങ്ങുകൾ നിയന്ത്രിക്കുന്നതിൽ കൂടുതൽ അധികാരം സർക്കാരിനു നൽകുന്നതാണ് ഓർഡിനന്‍സെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതനുസരിച്ച് സംസ്ഥാന അതിർത്തികൾ സർക്കാരിനു അടച്ചിടാം.

പൊതു–സ്വകാര്യ ട്രാൻസ്പോർട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താം. സാമൂഹ്യ നിയന്ത്രണത്തിനു മാനദണ്ഡങ്ങൾ കൊണ്ടുവരാം. പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും ആൾക്കൂട്ടം നിയന്ത്രിക്കാം, നിരോധിക്കാം. സാനിറ്റൈസറും 8 വിഭാഗം മരുന്നുകളും വാങ്ങാൻ ടെണ്ടർ വിളിക്കുന്നതിനു ഡ്രഗ്സ് ആൻറ് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിനു ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

MORE IN KERALA
SHOW MORE
Loading...
Loading...