നിർദേശങ്ങൾ പാലിക്കാതെ ജനങ്ങൾ; തലസ്ഥാനത്ത് നിരോധനാജ്ഞ

tvm-covid
SHARE

കോവിഡ് ജാഗ്രതയില്‍ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്‍‍‍ഞ പ്രഖ്യാപിച്ചു. ഇന്നലെ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം  അഞ്ചായി. ജില്ലയില്‍ 447 പേരെ കൂടി രോഗനിരീക്ഷണത്തില്‍ കൊണ്ടു വന്നു. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് നിരീക്ഷണത്തിനുള്ളവരുടെ എണ്ണം 6862 ആയി

ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് നിരോധനാജ്‍ഞ പ്രഖ്യാപിച്ചത്.  ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാതെ വന്നതോടെ യാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞയിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതെങ്കിലും രോഗിയുടെ സ്വദേശം അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോവിഡില്‍  ജില്ലയില്‍ 5919 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 42 പേരെ വിവിധ ആശുപ്ത്രികളിലുണ്ട്. 65 സാമ്പിളുകളാണ് ഇന്നു പരിശോധനയ്ക്ക് അയച്ചത്. ആകെ അയച്ച 875 സാമ്പിളുകളില്‍ 738 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 62 ഫലങ്ങളും നെഗറ്റീവ് ആണ്. നേരത്തെ പൊസീററീവ് ആയ നാലു പേരും മെഡിക്കല്‍ കോളജ് ആശുപ്ത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍  ചികില്‍സയിലാണ്. ഇന്നലെ വിമാനത്താവളത്തിലെത്തിയ 112 ജീവനക്കാരെ സ്ക്രീനിങിനു വിധേയരാക്കി. വിദേശത്തു നിന്നെത്തിയവര്‍ക്കോ അവരുമായി ഇടപഴകിയവര്‍ക്കോ പനി,ചുമ,തുമ്മല്‍ ,ശ്വാസ തടസം എന്നിവയുടെ ലക്ഷണമുള്ളവര്‍ ടോള്‍ ഫ്രീ നമ്പരായ 1077 ലേക്കോ,ദിശ നമ്പരായ 1056 ലേക്കോ വിളിക്കണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു

MORE IN KERALA
SHOW MORE
Loading...
Loading...