മാധ്യമങ്ങൾക്ക് തടസമില്ലാത്ത പ്രവർത്തനം ഉറപ്പാക്കും; അഭിനന്ദിച്ച് മുഖ്യമന്ത്രി

cm-24
SHARE

കോവിഡ്  മൂലം സംസ്ഥാനത്തു നടപ്പാക്കിയ കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയിലും അച്ചടി–ദൃശ്യ മാധ്യമങ്ങള്‍ക്കു തടസ്സമില്ലാത്ത പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .  മാധ്യമങ്ങളെ അവശ്യസര്‍വീസ് പട്ടികയില്‍പ്പെടുത്തിയുള്ള കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനത്തു നടപ്പാക്കും. മാധ്യമ മേധാവികളുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.  

ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണം ഉള്‍പ്പെടെയുള്ള നടപടികളില്‍ മാധ്യമങ്ങളുടെ സമീപനം സര്‍ക്കാരിനു സഹായകമായി. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികളും സംശയനിവാരണ പംക്തികളും മാധ്യമങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍ മാധ്യമങ്ങളുടെ സഹകരണത്തിനു മുഖ്യമന്ത്രി നന്ദി പറഞ്ഞു. 

രാജ്യത്തെ ആദ്യത്തെ കോവിഡ് കേസ് കണ്ടുപിടിച്ച കേരളം കൊറോണ വൈറസിനെ നേരിടുന്നതില്‍ തികഞ്ഞ ജാഗ്രത കാട്ടുന്നുണ്ടെന്ന് മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു ചൂണ്ടിക്കാട്ടി.  പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫ്രന്‍സിങ്ങില് കേന്ദ്ര സർക്കാരിലെ ഉദ്യോഗസ്ഥർ  കേരളത്തിന്റെ മാതൃക ഉയർത്തിക്കാട്ടിയത് അഭിമാനമായെന്ന് അദ്ദേഹം  പറഞ്ഞു.  കോവിഡ് നേരിടുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് എല്ലാ മാധ്യമസ്ഥാപനങ്ങളും മുഖ്യമന്ത്രിക്കു പിന്തുണ അറിയിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...