കടുത്ത നിയന്ത്രണം, വയനാട് വഴിയുള്ള ചരക്കു നീക്കത്തിൽ കുറവ്; ആശങ്ക

lorry
SHARE

ചെക്പോസ്റ്റുകളിൽ കടുത്ത നിയന്ത്രണം വന്നതോടെ വയനാട് വഴിയുള്ള ചരക്കു നീക്കത്തിൽ കുറവ്. പച്ചക്കറി ഉൾപ്പെടെ അവശ്യ വസ്തുക്കൾക്ക് കുറവ് വരുമോ എന്ന ആശങ്കയുണ്ട്. കർണാടകയിൽ നിന്നും വരുന്നവരെ അതിർത്തികളിൽ പരിശോധന നടത്തിയാണ് കടത്തി വിടുന്നത്. വയനാട്ടിലെ ലോഡ്ജുകളും ഹോം സ്റ്റേകളും അടച്ചു പൂട്ടി. 

മുത്തങ്ങ ചെക്പോസ്റ്റ് വഴിയാണ് മലബാറിലേക്ക് പ്രധാനമായും പച്ചക്കറികളും മറ്റ് ആവശ്യവസ്തുക്കളും എത്തുന്നത്.  ചരക്കു വാഹനങ്ങളുടെ എണ്ണത്തിൽ ഇന്ന് വലിയ കുറവുണ്ട്.  അവശ്യസാധങ്ങളുടെ ലഭ്യതകുറവ് ഉണ്ടാകുമോ എന്നതാണ് ആശങ്ക.  തമിഴ്നാട്ടിലേക്കും കർണാടക കുടകിലേക്കുമുള്ള യാത്ര പൂർണമായും നിലച്ചു.  കേരളത്തിലേക്ക് സ്വകാര്യവാഹനങ്ങളിലെത്തുന്നവരെ ചെക്പോസ്റ്റുകളിൽ പരിശോധന നടത്തുന്നുണ്ട്. 

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ എത്തിയവരും ഇത് വഴി കടന്നു പോയി. ഇവരുടെ വിവരങ്ങൾ അതത് ജില്ലകളിലെ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.  ജില്ലയിൽ ഇന്നലെ രാത്രിയാണ് 144 നിലവിൽ വന്നത്. ആശയക്കുഴപ്പം ഉള്ളതിനാൽ ഉച്ചവരെ പല സ്ഥലങ്ങളിലും ആൾക്കൂട്ടമുണ്ടായിരുന്നു 

റിസോർട്ടുകളും ലോഡ്ജുകളും ഹോംസ്റ്റേകളും പൂട്ടി. നിരീക്ഷണത്തിലുള്ള ഇതര ജില്ലക്കാർ വയനാട്ടിൽ വന്നു താമസിക്കുന്നത് തടയാനാണിത്. ആദിവാസി കോളനിയിലേക്ക് പ്രവേശിക്കുന്നതിന് പുറത്തുള്ളവർക്ക് വിലക്കുമുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...