പച്ചക്കറിക്ക് തോന്നുംപോലെ വില; കോവിഡ് ആശങ്കയിലും കൊള്ളലാഭം

vegetables
SHARE

കോവിഡ് ആശങ്കകള്‍ക്കിടെ ചില സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് തോന്നുംപോലെ വിലകൂട്ടി ചില വ്യാപാരികള്‍. പച്ചക്കറിയുടെ വരവ് അല്‍പ്പം കുറഞ്ഞതോടെ തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം കൊളളലാഭമെടുത്ത് വില്‍ക്കുന്നവരുമുണ്ട്. തമിഴ്നാട്ടില്‍ നിന്നുളള പച്ചക്കറി ലോറികളുടെ വരവ് കുറയുന്നതോടെ ഇനിയും വില കൂടുമോ എന്ന ആശങ്കയുണ്ട്.  

കോട്ടക്കലിലെ ചില പച്ചക്കറിക്കടകളില്‍ ഒരു കിലോ തക്കാളിക്ക് അന്‍പതു രൂപയിലധികം വാങ്ങിയത് അറിഞ്ഞാണ് ഞങ്ങളെത്തിത്. നാല്‍പ്പതു രൂപയാണ് ഞങ്ങളോട് ആദ്യം വില പറഞ്ഞത്.  ക്യാമറയും മൈക്കുമൊക്കെ കണ്ടതോടെ വില കുത്തനെ കുറച്ചു. ചില കടകളില്‍ ഉരുളക്കിഴങ്ങിന്റെ വില 40 രൂപയാണ്. സവാളക്ക് 35 രൂപ വില.  തക്കാളിയും സവാളയും ഉരുളക്കിഴങ്ങും മാത്രം ഉദാഹരണമായെടുത്താല്‍ 12 കിലോമീറ്റര്‍ അകലെയുളള മലപ്പുറം ടൗണില്‍ വിലയിങ്ങനെ.

നാലു ദിവസം മുന്‍പ് കിലോക്ക് 20 രൂപക്കു വിറ്റ തക്കാളിക്കാണ് ജനത കര്‍ഫ്യൂവിനു പിന്നാലെ കുത്തനെ കൂട്ടിയത്. തമിഴ്നാട് നിയന്ത്രണം കര്‍ശനമാക്കിയതോടെ ഇടനിലക്കാര്‍ കൊളളലാഭമെടുത്ത് പല പച്ചക്കറി ഇനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനുളള സാധ്യതയുണ്ട്.  

MORE IN KERALA
SHOW MORE
Loading...
Loading...