ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു; ഇനി ചെയ്യേണ്ടത്; കരുതലുമായി രാഹുല്‍: കുറിപ്പ്

Rahul-24
SHARE

കോവിഡിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് രാഹുൽഗാന്ധി. പ്രവചനാതീതമായ പ്രതിസന്ധികൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാനും കൂട്ടായി പോരാടാനുമുള്ള നമ്മുടെ കഴിവിന്റെ പരീക്ഷണമാണ് കോവിഡെന്നും അദ്ദേഹം ട്വിറ്ററിൽ വിശദമായ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ഭരണ നേതൃത്വം നൽകുന്ന എല്ലാ പൊതു സുരക്ഷാ നടപടികളും ഉൾക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ദുർബലരായ ആളുകളെ, പ്രത്യേകിച്ചും പ്രായമായവരെയും വികലാംഗരെയും ശ്രദ്ധിക്കുകയും ഉത്തരവാദിത്തത്തോടെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കണമെന്നും ആവശ്യമില്ലാത്ത യാത്രകളും ഒത്തുചേരലുകളും ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധിയുടെ കുറിപ്പിങ്ങനെ...

'ഈ അവസരത്തിൽ കോവിഡ് -19 എന്ന മഹാമാരിക്കെതിരെ ശക്തമായ പോരാട്ടം നടത്തികൊണ്ടിരിക്കുന്ന എല്ലാ ഡോക്ടർമാരെയും , ആരോഗ്യ പ്രവർത്തകരെയും , അവശ്യ സേവനങ്ങൾ എത്തിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെയും , ശുചിത്വ തൊഴിലാളികളെയും , ജില്ലാ ഭരണകൂടങ്ങളേയും ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു . പരിശോധനകൾ , ചികിത്സ സേവനങ്ങൾ , ഒഎസാലേഷൻ , രോഗം സ്ഥിതീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ സമയോചിതമായ പ്രവർത്തനങ്ങളിലൂടെ രോഗം വ്യാപനം ഒരു പരിധി വരെ നിയന്ത്രിക്കുവാൻ കേരളത്തിന് സാധിച്ചിട്ടുണ്ട് . കേരളത്തിലെ തുടർച്ചയായ ഭരണകൂടങ്ങൾ നിർമ്മിച്ച പൊതുജനാരോഗ്യ സംരക്ഷണ സംവിധാനവും എത്ര വലിയ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് ഉയർന്നുവരാനുള്ള അവരുടെ വൈഭവവും ഇതിന് തെളിവാണ് . ഒപ്പം ആരോഗ്യ ഉദ്യോഗസ്ഥർ സ്വന്തം ജീവൻ പണയം വച്ചുപോലും മാത്യകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നു .

സിംഗപ്പൂർ , ദക്ഷിണ കൊറിയ , തായ്വാൻ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞ രണ്ട് മാസമായി സാമൂഹ്യ അകലം പാലിക്കൽ നടപ്പിലാക്കുകയും , വൻതോതിൽ പരിശോധന നടത്തുകയും ചെയ്തതിലൂടെ രോഗ വ്യാപനം നിയന്ത്രിക്കുവാനും മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും കഴിഞ്ഞു . അതുപോലെ ഇന്ത്യയിലും ഐസൊലേഷൻ നടപടികളും പ്രതിരോധ നടപടികളും കർശനമായ രീതിയിൽ നടപ്പിലാക്കേണ്ടതുണ്ട് . കാരണം , ഇന്ത്യയിലൊട്ടാകെ ധാരാളം കേസുകൾ കണ്ടെത്താനായിട്ടില്ലെന്നും പ്രതിരോധ നടപടികളുടെ അഭാവത്തിൽ ഇത് വ്യാപിക്കുമെന്നും ആഗോള പൊതുജനാരോഗ്യ വിദഗ്ധർ നമുക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ പശ്ചാത്തലത്തിൽ , അടുത്ത 3 - 4 ആഴ്ചകൾ നമുക്ക് വളരെ നിർണായകമാണെന്നതിനാൽ നമ്മുടെ ജീവിതശൈലികളിൽ അടിയന്തിര മാറ്റങ്ങൾ വരുത്തുവാൻ നാം തയ്യാറാവേണ്ടതുണ്ട് .

കർശനമായി സാമൂഹിക അകലം പാലിക്കുവാനും , പ്രതിരോധ നടപടികൾ പിന്തുടരുവാനും ഞാൻ ഏവരോടും അഭ്യർത്ഥിക്കുന്നു . എവറസ് വ്യാപനം തടയുന്നതിനായി കഴിയുന്നത്ര ആളുകളുമായുള്ള സമ്പർക്കം കുറക്കുക . അത്യാവശ്യമുള്ളപ്പോൾ മാത്രം പലചരക്ക് കടകളിലേക്കും മറ്റ് പൊതു ഇടങ്ങളിലേക്കും സന്ദർശനം നടത്തുക . ഒപ്പം നമ്മുടെ ഇടയിലെ ദുർബലരായ ആളുകളെ , പ്രത്യേകിച്ച് പ്രായമായവരെയും വികലാംഗരെയും ശ്രദ്ധിക്കുകയും ഉത്തരവാദിത്തത്തോടെ സഹായിക്കുകയും ചെയ്യുക . സാമൂഹിക അകലംപാലിക്കൽ ഒരു അവധിക്കാലമല്ലെന്നു നാം മനസിലാക്കുക . ഈ സമയത്ത് ആവശ്യമില്ലാത്ത യാത്രകളും ഒത്തുചേരലുകളും നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കോവിഡ് - - 19 വരുവാനുള്ള സാധ്യത വർധിപ്പിക്കുന്നു . നിങ്ങൾ എവിടെയായിരുന്നാലും അവിടെത്തന്നെ ആയിരിക്കുവാനും ബുദ്ധിമുട്ടുന്നവർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകാനും ഞാൻ അഭ്യർത്ഥിക്കുന്നു .

സ്വയം സംയമനം പാലിക്കുന്ന ഓരോ പ്രവ്യത്തിയും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുകയും നമ്മുടെ ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും വളരെയേറെ സഹായിക്കുകയും ചെയ്യും . നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന് തടയാൻ കഴിയുന്ന രീതിയിൽ സ്ഥിതികൾ ഉറപ്പാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . ലോകമെമ്പാടുമുള്ള ക്ലിനിക്കൽ ട്രയൽ ഗവേഷണങ്ങൾ മെഡിക്കൽ സയൻസിലും സാങ്കേതിക ഉപകരണങ്ങളിലും ഉള്ള പുരോഗതി എന്നിവ സമീപഭാവിയിൽ ഫലപ്രദമായ വാക്സിനുകളും മരുന്നുകളും കണ്ടെത്തുന്നതിനുള്ള പ്രതീക്ഷ നൽകുന്നു . എന്നാൽ ഇപ്പോൾ വ്യക്തി ശുചിത്വം ഉറപ്പാക്കലും ഫലപ്രദമായ ശുചിത്വ ശീലികളും സാമൂഹിക അകലങ്ങളും പാലിക്കലും രോഗവ്യാപനം തടയുവാൻ നമ്മെ സഹായിക്കും .

പ്രവചനാതീതമായ പ്രതിസന്ധികൾക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കാനും കൂട്ടായി പോരാടാനുമുള്ള നമ്മുടെ കഴിവിന്റെ ഒരു പരീക്ഷണമാണ് കോവിഡ് - 19 എന്ന പകർച്ചവ്യാധി . ദേശീയ ഐക്യത്തിനും കൂട്ടായ പ്രവർത്തനത്തിനും വേണ്ടിയുള്ള സമയമാണിത് . ഭരണ നേത്യത്വം നിർദേശിക്കുന്ന എല്ലാ പൊതു സുരക്ഷാ നടപടികളും ഉൾക്കൊള്ളുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് എല്ലാവരോടും ഞാൻ ഈയവസരത്തിൽ അപേക്ഷിക്കുന്നു'.

MORE IN KERALA
SHOW MORE
Loading...
Loading...