മാസ്കും ഹാൻഡ് വാഷും ന്യായവിലയിൽ; ജയിലിൽ ഇടവേളയില്ലാത്ത നിർമാണം

jail-web
SHARE

മാസ്കും ഹാന്‍ഡ് വാഷും വിപണനകൗണ്ടര്‍ വഴി ന്യായവിലയില്‍ ലഭ്യമാക്കാനുള്ള നടപടിയുമായി കോഴിക്കോട് ജില്ലാ ജയില്‍ അധികൃതര്‍. ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി തലസ്ഥാനത്തേക്ക് അയക്കുന്നതിനോടൊപ്പം നേരിട്ടും വില്‍പനയുണ്ടാകും. പ്രത്യേക പരിശീലനം ലഭിച്ച അന്തേവാസികളുടെ നേതൃത്വത്തിലാണ് ഇടവേളയില്ലാത്ത നിര്‍മാണം.   

നിലവാരമുള്ള മാസ്ക് വിപണിയിലെത്തിക്കണം. കൃത്യമായ ചേരുവയോടെ അംഗീകൃത ഹാന്‍ഡ് വാഷും ന്യായവിലയില്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകണം. ജയില്‍ ഡി.ജി.പിയുടെ നിര്‍ദേശം മലബാറിലെ മുഴുവന്‍ ജയിലുകളിലും നടപ്പാക്കിത്തുടങ്ങി. ആരോഗ്യവകുപ്പിന് കൈമാറുന്നതിനായി പൂജപ്പുരയിലേക്ക് പ്രത്യേക ലോഡ് അയക്കുന്നതിനൊപ്പം തദ്ദേശീയരായ ആളുകള്‍ക്കും മാസ്കും ഹാന്‍ഡ് വാഷും മുടങ്ങാതെ ലഭിക്കും. ജയില്‍ വകുപ്പിന്റെ വിപണന കൗണ്ടര്‍ വഴി ഇവ രണ്ടും ലഭ്യമാക്കും. കഴുകി ഉപയോഗിക്കാന്‍ പാകത്തിലുള്ള മാസ്കിന് പത്ത് രൂപയും നൂറ്റി ഇരുപത്തി അഞ്ച് മില്ലി ലിറ്റര്‍ ഹാന്‍ഡ് വാഷിന് എണ്‍പത് രൂപയുമാണ് വില.  ഉദ്യോഗസ്ഥരുടെ നിര്‍ദേശം അന്തേവാസികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതോടെ രാപകല്‍ വ്യത്യാസമില്ലാതെ അവശ്യസാധനം തയാറാക്കുന്ന ജോലി തുടങ്ങി. 

തൊഴില്‍ പരിശീലനത്തിനായി കരുതിയിരുന്ന തയ്യല്‍ മെഷിനുകള്‍ക്ക് പുറമെ ജീവനക്കാരുെട വീടുകളില്‍ നിന്നും മെഷിനെത്തിച്ചു. മാസ്കും ഹാന്‍ഡ് വാഷും വിപണിയില്‍ കൂടുതലായി വേണ്ടിവരുന്ന സമയം ഉദ്യോഗസ്ഥരും നിര്‍മാണത്തില്‍ പങ്കാളികളാകും.

MORE IN KERALA
SHOW MORE
Loading...
Loading...