‘ഞാൻ വീട്ടിലേക്ക് വരികയാണ്, ബസിൽ കയറി’; ഫഹീം എവിടെ ?; കാത്ത് കുടുംബം

faheem-mssing
SHARE

എടക്കര : ഫഹീമിന്റെ ഫോൺ വിളി പ്രതീക്ഷിച്ചിരിക്കയാണ് പിതാവ് അബ്ദുൽ കരീമും കുടുംബവും. ഇന്നലെ രാവിലെ 9ന് ‘ഞാൻ വീട്ടിലേക്ക് വരികയാണ്, ബസിൽ കയറി’ എന്ന വിവരമാണ് ഒടുവിൽ ലഭിച്ചത്. പിന്നെ ഫഹീമിന്റെ ഫോൺ സ്വിച്ച് ഓഫാണ്.പോത്തുകല്ല് അമ്പിട്ടാൻപൊട്ടിയിലെ കണ്ണിയൻ അബ്ദുൽ കരീമിന്റെ മകൻ ഫഹീം (20) കൊണ്ടോട്ടി പുളിക്കൽ എബിലിറ്റി സെന്ററിലാണ് പഠിക്കുന്നത്. ഭിന്നശേഷിക്കാരനാണെങ്കിലും ബസിൽ തനിച്ചാണ് വരാറുള്ളത്. ഒരോയിടത്ത് എത്തുമ്പോഴും വീട്ടുകാരെ വിളിച്ചറിയിക്കും.

ഫഹീമിനെ ഫോണിൽ വിളിച്ചു കിട്ടാതായതോടെ വീട്ടുകാർ അന്വേഷിക്കാൻ തുടങ്ങിയതാണ്. പോത്തുകല്ല് പൊലീസും അന്വേഷണം ആരംഭിച്ചു. 9946734094.

MORE IN KERALA
SHOW MORE
Loading...
Loading...