കുട്ടനാട് ഉപതിരഞ്ഞെടുപ്പ്; തോമസ് ചാണ്ടിയുടെ സഹോദരൻ സ്ഥാനാർഥിയാകുന്നതിൽ വിമർശനം

ncp-meet
SHARE

കുട്ടനാട്ടില്‍ തോമസ് കെ ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെതിരെ എന്‍ സി പി സംസ്ഥാന നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ പാരമ്പര്യമുള്ളവര്‍ സ്ഥാനാര്‍ഥികളാകണെന്ന് നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.തോമസ് കെ തോമസിന് വേണ്ടി ഏറ്റവുമധികം വാദിക്കുന്നത് സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ തന്നെയാണ് 

നിര്‍ണായക  സിറ്റിങ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനാകാത്ത അവസ്ഥയിലാണ് എന്‍ സി പി .ഇന്നലെ ചേര്‍ന്ന ഭാരവാഹി യോഗത്തിലും തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ എന്‍ സി പിക്കായില്ല. മണ്ഡലത്തില്‍ ഇതിനോടകം തന്നെ സ്ഥാനാര്‍ഥി കുപ്പായമിട്ട് പ്രവര്‍ത്തനം തുടങ്ങികഴി‍ഞ്ഞ തോമസ് കെ തോമസിന്റെ പേര് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാള്‍ ഉന്നയിച്ചു. സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരനും മറ്റു മൂന്ന്  പേരും പിന്‍തുണച്ചെങ്കിലും ഇരുപതു ഭാരവാഹികളില്‍ ഭൂരിപക്ഷവും നിര്‍ദേശത്തിന് എതിരായിരുന്നു.  കുട്ടനാട്ടില്‍ പ്രവര്‍ത്തന പരിചയമുള്ള സംസ്ഥാന നേതാവ് സലീം പി മാത്യുവിന്റെ പേരാണ് അടുത്തതായി ഉയര്‍ന്നത്. .പാര്‍ട്ടി പരിചയം നിര്‍ണായകമാണോ എന്ന ചോദ്യത്തിന് ടി.പി.പീതാംബരന്റെ പ്രതികരണം ഇതായിരുന്നു. 

തോമസ് ചാണ്ടിയുടെ ഭാര്യയോ മക്കളോ മല്‍സരിക്കുന്നെങ്കില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തമനല്ലാത്ത സഹോദരന്‍ മല്‍സരിക്കുന്നത് ഉചിതമല്ലെന്ന് വിമര്‍ശനമുയര്‍ന്നു.ദേശീയ സെക്രട്ടറി കെ ജെ ജോസ്മോനെ സ്ഥാനാര്‍ഥിയാക്കണെന്ന് മാണി സി കാപ്പന്‍ താലപര്യമുണ്ട്. പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്ന് ആവര്‍ത്തിക്കുമ്പൊഴും  തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടിയുടെ പേരില്‍ തോമസ് കെ തോമസ് മുഖ്യമന്ത്രിക്ക ്കത്ത് നല്‍കിയതും വിമര്‍ശനവിധേയമായി. മാണി സി കാപ്പന്‍ ,ടി.പി.പീതാംബരന്‍, എ.കെ ശശീന്ദ്രന്‍ എന്നിവരുടെ മൂന്നംഗ പാനലിനും സ്ഥാനാര്‍ഥി നിര്‍ണയം എളുപ്പമാവില്ല. സി.പി.എം നേതൃത്വത്തിന്റെ താല്പര്യവും നിര്‍ണായകമാണ്.

MORE IN KERALA
SHOW MORE
Loading...
Loading...